യെമനിലെ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ സൗദി ആക്രമണം; റിയാദിലും ദമാമിലും തിരിച്ചടിക്കുമെന്ന് ഹൂതികൾ

പ്രദേശവാസികൾ സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സഖ്യസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
Saudi attack on oil storage facility in Yemen
യെമനിലെ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ സൗദി ആക്രമണം
Published on: 
Updated on: 

സൻആ: യമനിൽ സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ വഷളാകുന്നു. തലസ്ഥാനമായ സൻആയിലെ എണ്ണ സംരക്ഷണ കേന്ദ്രത്തിന് നേരെ സൗദി വ്യോമാക്രമണം നടത്തി. പ്രദേശവാസികൾ സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സഖ്യസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.

വീണ്ടും ആക്രമണമുണ്ടായാൽ റിയാദിലും ദമാമിലും തിരിച്ചടി നൽകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. യമനിലുണ്ടായ ഷെല്ലാക്രമണത്തിൽ അഞ്ച് വയസുകാരൻ ഉൾപ്പെടെ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് വിവരം.

Saudi attack on oil storage facility in Yemen
കലിയടങ്ങാതെ ഹൂതികൾ; സൗദിയിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുന്നു

ഹൂതികൾ മിസൈൽ ആക്രമണങ്ങൾ നടത്താൻ സാധ്യതയുള്ളതിനാൽ, സൗദി അറേബ്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാൻ യുഎസ് പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഭീകരവാദ ഭീഷണി ചൂണ്ടിക്കാട്ടി യമനിലേക്കുള്ള യാത്ര പൂർണമായി ഒഴിവാക്കാനും പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

Saudi attack on oil storage facility in Yemen
7 ലക്ഷം കോടിയുടെ സൈനികക്കരുത്തുണ്ടായിട്ടും ഹൂതികൾക്ക് മുന്നിൽ സൗദി അറേബ്യ പതറുന്നതെന്ത്? സൗദിയെ വിരട്ടുന്ന ഹൂതി യുദ്ധതന്ത്രം !
News Malayalam 24x7
newsmalayalam.com