ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വീണ്ടും ചര്‍ച്ച; വീഡിയോ വൈറല്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വീണ്ടും ചര്‍ച്ച; വീഡിയോ വൈറല്‍
Published on
Updated on

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍. വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ സെമിത്തേരിയില്‍ നടന്ന ചടങ്ങില്‍ ട്രംപ് പങ്കെടുത്തതിനു പിന്നാലെയാണ് ചര്‍ച്ചകളും ഉയര്‍ന്നത്.

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങില്‍ സൈന്യത്തില്‍ നിന്ന് സല്യൂട്ട് നല്‍കുന്നതിനിടയില്‍ പ്രസിഡന്റ് ആടുന്നത് കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോയില്‍ സല്യൂട്ട് നല്‍കുന്നതിനിടയില്‍ ട്രംപ് നേരെ നില്‍ക്കാനാകാതെ ചെറുതായി ആടുന്നതായി കാണാം. ഇതോടെ, ട്രംപിന്റെ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തേയും ശാരീരിക ക്ഷമതയേയും കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി.

എന്നാല്‍, ദീര്‍ഘ നേരം നിന്നതു കാരണമുള്ള സ്വാഭാവികമായ ചലനങ്ങള്‍ മാത്രമാണിതെന്നാണ് ട്രംപിനെ അനുകൂലിക്കുന്നവരുടെ വാദം.

എന്തായാലും വീഡിയോ വ്യാപകമായി ചര്‍ച്ചയാകുകയും ആളുകള്‍ രണ്ട് ചേരിയില്‍ നിന്ന് തര്‍ക്കിക്കുകയും ചെയ്‌തെങ്കിലും വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com