ലോസ് ആഞ്ചലെസില്‍ നടു റോഡില്‍ വാളേന്തി ഗട്ക പ്രകടനം; സിഖ് യുവാവ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

യുവാവിന്റെ കൈയ്യില്‍ ഉണ്ടായിരുന്നത് സാധാരണ ഗട്ക ആചരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഖണ്ഡ എന്ന് വിളിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണെന്നും പൊലീസ്
ലോസ് ആഞ്ചലെസില്‍ നടു റോഡില്‍ വാളേന്തി ഗട്ക പ്രകടനം; സിഖ് യുവാവ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
Published on

ലോസ് ആഞ്ചലെസില്‍ 36 കാരനായ സിഖ് യുവാവ് നടു റോഡില്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലോസ് ആഞ്ചലെസ് പൊലീസ് തന്നെയാണ് യുവാവിനെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗുര്‍പ്രീത് സിംഗ് എന്ന സിഖ് യുവാവാണ് മരിച്ചത്.

പൊലീസ് പറയുന്നത് പ്രകാരം യുവാവ് നടു റോഡില്‍ ഗട്ക എന്ന പരമ്പരാഗത സിഖ് ആയുധരൂപം അഭ്യസിക്കുകയായിരുന്നു. യുവാവ് റോഡില്‍ ഗട്ക ആചരിച്ചത് ആക്രമണമാണെന്ന് കരുതി പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാവാതെ വന്നതോടെ പൊലീസ് യുവാവിന് നേരെ വെടിവയ്ക്കുകയായിരുന്നു.

ലോസ് ആഞ്ചലെസില്‍ നടു റോഡില്‍ വാളേന്തി ഗട്ക പ്രകടനം; സിഖ് യുവാവ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
'അങ്കിള്‍' പരാമര്‍ശം വിനയായി; തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കി കോടതി

ജൂലൈയിലാണ് സംഭവം നടന്നത്. ജൂലൈ 13ന് വഴിയിലൂടെ കടന്നു പോകുന്നവര്‍ക്ക് നേരെ അടക്കം ഗുര്‍പ്രീത് വാളുമായി എത്തിയെന്നും പൊലീസിനെ അടക്കം ആക്രമിച്ചെന്നും ലോസ് ആഞ്ചലെസ് പൊലീസ് അറിയിച്ചു. യുവാവിന്റെ കൈയ്യില്‍ ഉണ്ടായിരുന്നത് സാധാരണ ഗട്ക ആചരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഖണ്ഡ എന്ന് വിളിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണെന്നും പൊലീസ് പിന്നീട് കണ്ടെത്തി.

യുവാവ് നടുറോഡില്‍ വാഹനം നിര്‍ത്തി ഗട്ക ആചരിക്കുകയായിരുന്നു. നാവ് വെളിയിലിട്ട് പേടിപ്പിക്കുന്ന തരത്തിലും യുവാവ് പ്രവൃത്തി തുടര്‍ന്നു. പിന്നാലെ ആയുധം താഴെ വെക്കാന്‍ നിരവധി തവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് അതിന് തയ്യാറാകാതായതോടെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പിന്നാലെ യുവാവ് കാറെടുത്ത് പോകാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു പൊലീസ് കാറുമായി തട്ടുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് കാര്‍ നിര്‍ത്തി യുവാവ് വണ്ടി തട്ടിയ പൊലീസ് കാറിനടുത്തേക്ക് ആര്‍ത്തുകൊണ്ട് ഓടുന്നതിനിടെ പൊലീസ് യുവാവിനെ വെടിവെക്കുകയായിരുന്നു.

യുവാവിനെ പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുള്ളറ്റ് ഏറ്റ് ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം പൊലീസുകാര്‍ക്കോ പൗരര്‍ക്കോ പരിക്കുകളൊന്നും പറ്റിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com