കരയിലെ കറക്കം മതിയായി, ഇനി കടലില്‍..!; വൈറല്‍ സീല്‍ മടങ്ങിപ്പോയി

സാമൂഹ്യമാധ്യമങ്ങളില്‍ മില്യണ്‍ കണക്കിനു വ്യൂസാണ് നീല്‍ എന്ന പേരുള്ള ഈ വൈറല്‍ സീലിന് ലഭിക്കാറുള്ളത്
കരയിലെ കറക്കം മതിയായി, ഇനി കടലില്‍..!; വൈറല്‍ സീല്‍  മടങ്ങിപ്പോയി
Published on
Updated on

കാന്‍ബെറ: ഓസ്‌ട്രേലിയയിലെ വൈറല്‍ താരമായ നീല്‍ എന്ന് പേരുള്ള സീല്‍, നാട്ടിലെ കറക്കം അവസാനിപ്പിച്ച് കടലിലേക്ക് മടങ്ങി. ദക്ഷിണ ടാസ്മാനിയയിലെ തീരനഗരമായ സെവന്‍ മൈല്‍ ബീച്ചിലെ പതിവ് സന്ദര്‍ശകനായിരുന്നു ഈ എലിഫന്റ് സീല്‍. സമൂഹമാധ്യമങ്ങളില്‍ മില്യണ്‍ കണക്കിനു വ്യൂസാണ് നീലിന് ലഭിക്കാറുള്ളത്.

റോഡിന് കുറുകെ കിടന്ന് വാഹനം തടയുക, വീടുകളുടെ വാതിലിലൂടെയും ജനലിലൂടെയും ഒളിഞ്ഞുനോക്കുക, ട്രാഫിക് തൂണുകള്‍ മറിച്ചിടുക എന്നിങ്ങനെയാണ് നീലിന്റെ വിനോദങ്ങള്‍. ആറുവയസുള്ള ഈ ഭീമാകാരനായ എലിഫന്റ് സീലിന് ആയിരം കിലോയ്ക്കടുത്ത് ഭാരമുണ്ട്. മാസങ്ങളോളം കടലില്‍ ചെലവഴിച്ച ശേഷം വിശ്രമിക്കാനും രോമം കൊഴിയുന്ന പ്രക്രിയയ്ക്കുമായാണ് സീലുകള്‍ കരയിലേക്ക് കയറുന്നത്.

കരയിലെ കറക്കം മതിയായി, ഇനി കടലില്‍..!; വൈറല്‍ സീല്‍  മടങ്ങിപ്പോയി
ഹോര്‍മൂസില്‍ വെല്ലുവിളിയുമായി അമേരിക്ക; പ്രതിരോധിക്കാൻ ഇറാൻ

വര്‍ഷത്തില്‍ രണ്ടുതവണ വിശ്രമിക്കാനായി എത്തുന്ന സീല്‍ കഴിഞ്ഞ കുറച്ചു ആഴ്ചകളായി തെക്കന്‍ ടാസ്മാനിയയിലെ കടല്‍ത്തീരത്ത് ഉണ്ടായിരുന്നു. റോഡിന്റെ വശങ്ങളിലുള്ള സൈന്‍ ബോര്‍ഡുകളും പോസ്റ്റുകളും തകര്‍ക്കുന്നതും ജനവാസമേഖലയിലെ വേലികള്‍ക്കരികില്‍ കിടന്നുറങ്ങുന്നതുമായ നീലിന്റെ വീഡിയോകള്‍ പലതവണ വന്‍തോതില്‍ വൈറലായിരുന്നു. നീലിനെ കാണാന്‍ ഈ തീരപ്രദേശത്തേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് ഉണ്ടായിരുന്നത്.

'നീല്‍ എന്ന സീല്‍ ഇന്നലെ രാത്രി സുരക്ഷിതമായി കടലിലേക്ക് മടങ്ങിപ്പോയി. ഇത് അവന്റെ സ്ഥിരം പെരുമാറ്റമാണ്. മാത്രമല്ല, ഞങ്ങള്‍ അത് പ്രതീക്ഷിച്ചതുമാണ്' - അധികൃതര്‍ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com