"കാലാവസ്ഥാ വ്യതിയാനം ആൽപ്‌സ് പർവതനിരകളെ ​ഗുരുതരമായി ബാധിക്കുന്നു"; ഹിമാനി ഗുഹയ്ക്കുള്ളിൽ പ്രതിഷേധ സംഗീത പരിപാടിയുമായി സ്വിസ് ഗായിക

സ്വിറ്റ്സർലൻഡിലെ മഞ്ഞുപാളികൾ അപ്രത്യക്ഷമാകുന്നതിലുള്ള ആശങ്കയാണ് കലാവിഷ്കാരം പങ്കുവച്ചത്
"കാലാവസ്ഥാ വ്യതിയാനം ആൽപ്‌സ് പർവതനിരകളെ ​ഗുരുതരമായി ബാധിക്കുന്നു"; ഹിമാനി ഗുഹയ്ക്കുള്ളിൽ പ്രതിഷേധ സംഗീത പരിപാടിയുമായി സ്വിസ് ഗായിക
Published on
Updated on

ബേൺ: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭീകരത ലോകത്തെ അറിയിക്കാൻ വ്യത്യസ്തമായ പ്രതിഷേധവുമായി സ്വിസ് ഗായിക ടിഫനി ലിമാചെർ. അതിവേഗം ഉരുകിത്തീരുന്ന ആൽപ്‌സ് പർവത നിരകളിലെ ഒരു ഹിമാനി ഗുഹയ്ക്കുള്ളിൽ സംഗീത പരിപാടി അവതരിപ്പിച്ചാണ് ടിഫനി ശ്രദ്ധേയയാകുന്നത്.

തെക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗ്രൗബണ്ടൻ കാൻ്റണിലുള്ള പ്രശസ്തമായ മോർട്ടറാച്ച് ഹിമാനിയിലെ മഞ്ഞുഗുഹയ്ക്കുള്ളിലായിരുന്നു സ്വിസ് സംഗീതജ്ഞയായ ടിഫനി ലിമാചറിൻ്റെയും സംഘത്തിൻ്റെയും സംഗീത പരിപാടി. സ്വിറ്റ്സർലൻഡിലെ മഞ്ഞുപാളികൾ അപ്രത്യക്ഷമാകുന്നതിലുള്ള ആശങ്കയാണ് കലാവിഷ്കാരം പങ്കുവച്ചത്.

കാലാവസ്ഥാ വ്യതിയാനം ആൽപ്‌സ് പർവതനിരകളിലെ മഞ്ഞുപാളികളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം, ഗ്രൗബണ്ടൻ കാന്റണിലെ പോൺട്രെസിനയ്ക്ക് സമീപമുള്ള മോർട്ടറാച്ച് ഹിമാനി കഴിഞ്ഞ ദശകങ്ങളായി വൻതോതിൽ ഉരുകിത്തീരുകയാണ്.

താപനില ഉയരുമ്പോൾ മഞ്ഞുരുകിയുണ്ടാകുന്ന വെള്ളം ഹിമാനികൾക്കിടയിലൂടെ ഒഴുകി വലിയ തുരങ്കങ്ങളും ഗുഹകളും സൃഷ്ടിക്കുന്നുണ്ട്.‌ അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗങ്ങളിൽ സ്വിറ്റ്സർലൻഡിലെ മഞ്ഞുമലകൾക്ക് കനത്ത ആഘാതമാണ് സംഭവിച്ചത്. ഭീമമായ അളവിൽ ഹിമപാളികൾ ഉരുകിത്തീർന്നിരുന്നു.

"കാലാവസ്ഥാ വ്യതിയാനം ആൽപ്‌സ് പർവതനിരകളെ ​ഗുരുതരമായി ബാധിക്കുന്നു"; ഹിമാനി ഗുഹയ്ക്കുള്ളിൽ പ്രതിഷേധ സംഗീത പരിപാടിയുമായി സ്വിസ് ഗായിക
നിതിൻ രാജിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

ഇതേ രീതിയിൽ താപനില ഉയർന്നാൽ വരും വർഷങ്ങളിൽ സ്വിറ്റ്സർലൻഡിലെ പല ഹിമാനികളും പൂർണമായും അപ്രത്യക്ഷമാകുമെന്നാണ് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. ആഗോളതാപനം പിടിച്ചുനിർത്താനായില്ലെങ്കിൽ വരും തലമുറയ്ക്ക് ആൽപ്‌സ് പർവതനിരകൾ കേവലം കരിങ്കൽ കുന്നുകൾ മാത്രമായി മാറും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com