"ലഭ്യമായ വിമാനങ്ങളിൽ ഇറാൻ വിടണം"; ഇന്ത്യൻ പൗരൻമാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി ടെഹ്റാനിലെ ഇന്ത്യൻ എംബസി

വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്
Tehran Indian Embassy
Published on
Updated on

ടെഹ്റാൻ: ഇന്ത്യക്കാരോട് ഇറാൻ വിടാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ലഭ്യമായ യാത്രാ വിമാനങ്ങൾ ഉപയോഗിച്ച് ഇറാൻ വിടണം എന്നാണ് എംബസിയുടെ നിർദേശം. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന ജനുവരി അഞ്ചിലെ നിർദേശത്തിന് തുടർച്ചയായിട്ടാണ് രാജ്യം വിടാൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാർക്ക് വേണ്ടിയുള്ള ഹെൽപ്പ് ലൈൻ നമ്പറും എംബസി നൽകിയിട്ടുണ്ട്. +989128109115, +989128109109.

Tehran Indian Embassy
ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകരര്‍' എന്ന് മുദ്രകുത്തി ട്രംപ്

ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികൾ, തീർഥാടകർ, വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഉടൻ രാജ്യം വിടണമെന്ന് ടെഹ്റാനിലെ എംബസി അറിയിച്ചു. അതീവ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും രേഖകൾ കൈവശം ഉണ്ടായിരിക്കണമെന്നും തെഹ്റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഇറാനിലെ യുഎസ് സൈനിക നീക്കങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇറാനിൽ നിന്ന് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നാണ് ഇന്ത്യക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com