ഹോർമൂസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു; മൈനുകളിൽ തട്ടിയതാണ് സ്ഫോടനങ്ങൾക്ക് കാരണമെന്ന് ഇറാൻ

ഹോർമൂസിൻ്റെ അധികാരം തങ്ങൾക്കാണെന്നും അനുമതിയോടെ മാത്രമേ കപ്പലുകൾ കടിലുടിക്കിലേക്ക് കടക്കാവൂ എന്നുമാണ് ഇറാൻ്റെ നിലപാട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. മൈനുകളിൽ തട്ടിയതാണ് സ്ഫോടനങ്ങൾക്ക് കാരണമെന്ന് ഇറാൻ. ഹോർമൂസിൻ്റെ ദക്ഷിണമേഖലയിൽ ഒരു കപ്പലിനും ഉത്തരമേഖലയിൽ രണ്ട് കപ്പലുകൾക്കുമാണ് സ്ഫോടനത്തിൽ തീപിടിച്ചത്. തങ്ങളുടെ അനുവാദമില്ലാതെയാണ് കടലിടുക്കിലേക്ക് കപ്പലുകൾ പ്രവേശിച്ചതെന്ന് ഐആർജിസി അറിയിച്ചു. ഹോർമൂസിൻ്റെ അധികാരം തങ്ങൾക്കാണെന്നും അനുമതിയോടെ മാത്രമേ കപ്പലുകൾ കടിലുടിക്കിലേക്ക് കടക്കാവൂ എന്നുമാണ് ഇറാൻ്റെ നിലപാട്.

യുഎസ് സൈന്യത്തിന്റെ സംരക്ഷണത്തിലും അകമ്പടിയിലുമാണ് ഈ കപ്പലുകൾ സഞ്ചരിച്ചിരുന്നതെന്നും എന്നാൽ അപകടം തടയാൻ യുഎസ് പിന്തുണയ്ക്കായില്ലെന്നും ഐആർജിസി പ്രസ്താവനയിൽ ആരോപിച്ചു. അനുവാദമില്ലാതെയാണ് ഈ കപ്പലുകൾ കടലിടുക്കിലൂടെ സഞ്ചരിച്ചതെന്നും ഐആർജിസി ആരോപിച്ചു.

പ്രതീകാത്മക ചിത്രം
ഇനി പിഎഫ് പണം യുപിഐ വഴി പിൻവലിക്കാം; ഡിസംബറോടെ പുതിയ സംവിധാനം!

അനധികൃത പാതകൾ പരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകൾ അവഗണിക്കുന്നതിനുമുള്ള ഇടമല്ല ഹോർമുസ് കടലിടുക്കെന്ന് ഐആർജിസി വ്യക്തമാക്കി. യുഎസ് സൈനിക സംരക്ഷണം ലഭിക്കുന്നു എന്നത് ഐആർജിസി നാവികസേനയുടെ ട്രാഫിക് കൺട്രോൾ സെന്റർ നൽകുന്ന നിർദേശങ്ങളും നാവിക നിയമങ്ങളും പാലിക്കുന്നതിന് പകരമാകില്ലെന്ന് കപ്പൽ ഉടമകൾക്കും കമാൻഡർമാർക്കും കമ്പനികൾക്കും ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിക്കുന്നത് ശത്രുശക്തികളുമായുള്ള സഹകരണമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐആർജിസി അറിയിച്ചു. എന്നാൽ ഇറാൻ ഉയർത്തിയ ഈ ആരോപണങ്ങളോട് യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മേഖലയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ 30-ലധികം ആക്രമണങ്ങളും നവംബറിൽ ഇതുവരെ കുറഞ്ഞത് 22 ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.