റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ട്രെയിന്‍ പാളം തെറ്റി, ഏഴ് പേർ മരിച്ചു; യുക്രെയിനെതിരെ അട്ടിമറി ആരോപിച്ച് റഷ്യ

മോസ്‌കോയില്‍ നിന്ന് ക്ലിമോവിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ വൈഗോണിച്‌സ്‌കി ജില്ലയില്‍ വെച്ച് പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു.
ബ്രയാൻ മേഖലയിലെ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടം
ബ്രയാൻ മേഖലയിലെ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടംPhoto Credit: Social Media
Published on

റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രയന്‍സ് മേഖലയിലെ പാലം തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. പാലം പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ യുക്രെയ്‌നെതിരെ അട്ടിമറി ആരോപിച്ച് റഷ്യ രംഗത്തെത്തി. മോസ്‌കോയില്‍ നിന്ന് ക്ലിമോവിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ വൈഗോണിച്‌സ്‌കി ജില്ലയില്‍ വെച്ച് പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

ബ്രയാൻ മേഖലയിലെ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടം
മിസ് തായ്‌ലൻഡ് ലോകസുന്ദരി; അവസാന എട്ടിലെത്താതെ നന്ദിനി ഗുപ്‌ത പുറത്ത്

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് ബ്രിയാന്‌സ്‌കിലെ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബോഗോമാസ് പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ട ഏഴുപേരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നുണ്ടെന്ന് റഷ്യയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റഷ്യന്‍ മന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 180 ഓളം പേരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ യുക്രൈയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com