നിറഞ്ഞ ചിരിയുമായി ട്രംപ്; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം

ഡൊണാൾഡ് ട്രംപിന്റെ ഔദ്യോ​ഗിക ഓഫീസായ ഓവലിൽ നടന്ന ദീപാവലി ആഘോഷത്തിൽ യുഎസിലെ ഇന്ത്യൻ അംബാസഡർ അടക്കമുള്ളവർ പങ്കെടുത്തു
നിറഞ്ഞ ചിരിയുമായി ട്രംപ്; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
Published on: 
Updated on: 

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോ​ഗിക ഓഫീസായ ഓവലിൽ ദീപാവലി ആഘോഷം. ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ ഒത്തുചേർന്നു. പ്രസിഡന്റിന്റെ ഓഫീസ് ജീവനക്കാരായ ഇന്ത്യൻ വംശജർ ആഘോഷത്തിനു നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ ഹെൽത്ത്-ടെക് സംരംഭകൻ വിശാൽ ഗോണ്ടൽ, പ്രസിഡന്റ് ട്രംപിന് 'ഹനുമാൻ ചാലീസ'യുടെ കോപ്പി സമ്മാനമായി നൽകി.

ധൈര്യത്തിനും ഭക്തിക്കും കരുത്തിനുമായി ദശലക്ഷക്കണക്കിന് ആളുകൾ ചൊല്ലുന്നതാണ് 'ഹനുമാൻ ചാലീസ'യെന്ന് വിശാൽ ഗോണ്ടൽ ട്രംപിന് വിശദീകരിച്ചു നൽകി. ഇന്ത്യ-യുഎസ് സൗഹൃദത്തിനായി പ്രാർഥിക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാ​ഗമായി ഓവൽ ഓഫീസിൽ വിളക്ക് തെളിക്കൽ ചടങ്ങും നടന്നു.

നിറഞ്ഞ ചിരിയുമായി ട്രംപ്; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
നെതന്യാഹു പുറത്തേക്ക്; ഗാദി ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിന് അടുത്ത്: ഞായറാഴ്ച നിര്‍ണായകം

വിശാൽ ഗോണ്ടലിനു പുറമെ യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, പ്രശസ്ത ഷെഫ് വികാസ് ഖന്ന, ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ജയ് ഭട്ടാചാര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതിന്റെ ആഘാതത്തിലാണ് ട്രംപ്. ഇതിനിടെയിലാണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം നടന്നത്. നിറഞ്ഞ ചിരിയോടെയാണ് ട്രംപ് പരിപാടിയിൽ‌ പങ്കെടുത്തത്.