"തന്നോട് കടുത്ത വിരോധമെന്ന മാനസിക രോഗം ഉണ്ടായിരുന്നു"; കൊല്ലപ്പെട്ട സംവിധായകൻ റോബ് റെയ്നറെയും ഭാര്യയേയും അധിക്ഷേപിച്ച് ട്രംപ്

പരാമർശത്തിനെതിരെ വ്യാപക വിമർശനം ശക്തമാകുമ്പോഴും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ട്രംപ്.
"തന്നോട് കടുത്ത വിരോധമെന്ന മാനസിക രോഗം ഉണ്ടായിരുന്നു"; കൊല്ലപ്പെട്ട സംവിധായകൻ റോബ് റെയ്നറെയും ഭാര്യയേയും അധിക്ഷേപിച്ച് ട്രംപ്
Source: Social Media
Published on
Updated on

കൊല്ലപ്പെട്ട സംവിധായകൻ റോബ് റെയ്നറെയും ഭാര്യയെയും ഹീനമായി അധിക്ഷേപിച്ച് യു എസ് പ്രസിഡന്റ് ഡേ`ണൾഡ് ട്രംപ്. തന്നോട് കടുത്ത വിരോധമെന്ന മാനസിക രോഗം റോബ് റെയ്നർക്കുണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ മഹത്വം അംഗീകരിക്കാനാകാത്ത മാനസിക രോഗിയായിരുന്നു റെയ്നറെന്നും ട്രംപ്. പരമാർശത്തിനെതിരെ വ്യാപക വിമർശനം ശക്തമാകുമ്പോഴും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ട്രംപ്.

"തന്നോട് കടുത്ത വിരോധമെന്ന മാനസിക രോഗം ഉണ്ടായിരുന്നു"; കൊല്ലപ്പെട്ട സംവിധായകൻ റോബ് റെയ്നറെയും ഭാര്യയേയും അധിക്ഷേപിച്ച് ട്രംപ്
റോബ് റെയ്‌നറിന്റെയും ഭാര്യയുടേയും കൊലപാതകം: മകൻ നിക്ക് അറസ്റ്റിൽ

ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് സംവിധായകനെയും ഭാര്യയേയും അധിക്ഷേപിച്ച് പരാമർശം നടത്തിയത്. വിഷയത്തിൽ ലോക വ്യാപകമായി വിമർശനം ഉയരുകയാണ്. അമേരിക്കക്കാരനായതിൽ ലജ്ജ തോന്നുന്നുവെന്ന് നടൻ മോർഗൻ ജെ. ഫ്രീമാൻ പ്രതികരിച്ചു.

അതേസമയം റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക് റെയ്നർ അറസ്റ്റിലായി.. നിക്ക് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് റെയ്നറിനേയും ഭാര്യ മിഷേലിനേയും കുത്തേറ്റ് മരിച്ച നിലയിൽ ലോസ് ഏഞ്ചൽസിലെ വീട്ടിൽ കണ്ടെത്തിയത്.റോബ്-മിഷേൽ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നിക്ക് റെയ്‌നർ. ജേക്ക്(34), റോമി (28) എന്നിവരാണ് മറ്റ് മക്കൾ.

"തന്നോട് കടുത്ത വിരോധമെന്ന മാനസിക രോഗം ഉണ്ടായിരുന്നു"; കൊല്ലപ്പെട്ട സംവിധായകൻ റോബ് റെയ്നറെയും ഭാര്യയേയും അധിക്ഷേപിച്ച് ട്രംപ്
"യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായി"; ജൂത വിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപ്പ്

സംശയത്തിന്റെ പുറത്താണ് 32 വയസുകാരനായ നിക്ക് റെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ നിക്ക് ആണെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. തിരക്കഥാകൃത്തായ നിക്ക് റെയ്‌നർ, താൻ മയക്കുമരുന്നിന് അടിമയാണെന്നും ഭവനരഹിതനാണെന്നും പരസ്യമാക്കിയിട്ടുണ്ട്. കേസ് നാളെ എൽ.എ ഡിസ്ട്രിക്ട് അറ്റോർണി പരിഗണിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com