Donald Trump, ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്Source: X/@politvidchannel

ഇന്ത്യ വിരുദ്ധ പരാമർശവുമായി ട്രംപ്; കുടിയേറ്റ ജന്മാവകാശ പൗരത്വത്തിനെതിരായ കത്ത് പോസ്റ്റ് ചെയ്തു

ഇന്ത്യയെയും ചൈനയും വിമർശിക്കുന്ന കത്താണ് ട്രംപ് പങ്കുവച്ചത്
Published on

വാഷിങ്ടൺ : ഇന്ത്യയെയും ചൈനയെയും മോശമാക്കി പരാമർശിച്ച അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജിൻ്റെ കത്ത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പോസ്റ്റ് ചെയ്തു. ഇന്ത്യയെയും ചൈനയെയും നരകങ്ങൾ എന്നാണ് മൈക്കൽ സാവേജ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. യുഎസിൻ്റെ ജന്മാവകാശ പൗരത്വ നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വംശീയ പ്രസ്താവനയിലാണ് സാവേജിൻ്റെ പരാമർശം.

രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ 9 മാസം പ്രായമുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും, നിയമം ഇവരെ ഉടനെ തന്നെ യുഎസ് പൗരന്മാരാക്കി മാറ്റുന്നുവെന്നുമാണ് ഇതിലുള്ളത്. ഈ പരാമർശമുള്ള കത്താണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വീണ്ടും പങ്കുവച്ചത്.

യുഎസ് ഒഴികെയുള്ള മറ്റൊരു രാജ്യവും ജന്മാവകാശ പൗരത്വം നൽകുന്നില്ലെന്നാണ് മൈക്കലിൻ്റെ അവകാശവാദം. എന്നാൽ കാനഡ, മെക്സിക്കോ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളും ജന്മാവകാശ പൗരത്വം നൽകുന്നുണ്ട്.

News Malayalam 24x7
newsmalayalam.com