യൂറോപ്യൻ യൂണിയന് മേൽ 25% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്; അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ

അധിക നികുതി അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും.
Trump says he will raise tariff on autos from European Union to 25%
Published on
Updated on

വാഷിങ്ടൺ: യൂറോപ്യൻ യൂണിയന് മേൽ അധിക തീരുവ ചുമത്താൻ യുഎസ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തും. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ആണ് ഈ കടുത്ത നടപടിയെന്നാണ് യുഎസിൻ്റെ വിശദീകരണം. അധിക നികുതി അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികൾക്ക് ട്രംപ് വ്യാപകമായ തീരുവകൾ ഏർപ്പെടുത്തിയതിന് പിന്നാലെ, യുഎസും യൂറോപ്യൻ യൂണിയനും തമ്മിലൊരു വ്യാപാര കരാർ ഉണ്ടാക്കി മാസങ്ങൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം. അതേസമയം, യൂറോപ്യൻ യൂണിയൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നാണ് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഇതിനോട് പ്രതികരിച്ചത്. യൂറോപ്യൻ യൂണിയൻ തങ്ങളുടെ പ്രതിബദ്ധതകൾ പാലിക്കുന്നുണ്ടെന്നും എന്നാൽ യുഎസിൻ്റെ പരാതിയെ കുറിച്ച് കൂടുതൽ വ്യക്തത തേടുമെന്നും കമ്മീഷൻ പറഞ്ഞു.

Trump says he will raise tariff on autos from European Union to 25%
യുഎസിന് മുമ്പാകെ പുതിയ നിർദേശങ്ങൾ വച്ച് ഇറാൻ; തൃപ്തനാകാതെ ട്രംപ്

ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ലോക സമ്പദ്‌വ്യവസ്ഥ ഇതിനോടകം തന്നെ ദുർബലമായിരിക്കുന്ന ഈ ഘട്ടത്തിൽ വെള്ളിയാഴ്ചത്തെ പ്രഖ്യാപനം ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പിടിച്ചുലച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.

News Malayalam 24x7
newsmalayalam.com