വൈറ്റ് ഹൗസില്‍ റൊണാള്‍ഡോയെ ഡ്രിബ്ള്‍ ചെയ്ത നീക്കങ്ങള്‍; എഐ വീഡിയോ പങ്കുവച്ച് ട്രംപ്

റൊണാള്‍ഡോ ഒരു വലിയ മനുഷ്യനാണ്. വൈറ്റ് ഹൗസില്‍വച്ചുള്ള കൂടിക്കാഴ്ച ഇഷ്ടപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു
വൈറ്റ് ഹൗസില്‍ റൊണാള്‍ഡോയെ ഡ്രിബ്ള്‍ ചെയ്ത നീക്കങ്ങള്‍; എഐ വീഡിയോ പങ്കുവച്ച് ട്രംപ്
Published on
Updated on

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെ റൊണാള്‍ഡോയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ഒരു എഐ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയയിലാണ് റൊണാള്‍ഡോയ്‍ക്കൊപ്പം പന്തു തട്ടുന്ന വീഡിയോ പങ്കുവച്ചത്.

വൈറ്റ് ഹൗസില്‍ റൊണാള്‍ഡോയെ ഡ്രിബ്ള്‍ ചെയ്ത നീക്കങ്ങള്‍; എഐ വീഡിയോ പങ്കുവച്ച് ട്രംപ്
ബംഗ്ലാദേശിൽ ഭൂചലനത്തിൽ ആറ് മരണം; കൊൽക്കത്തയിലും പ്രകമ്പനം

'റൊണാള്‍ഡോ ഒരു വലിയ മനുഷ്യനാണ്. വൈറ്റ് ഹൗസില്‍വച്ചുള്ള കൂടിക്കാഴ്ച അത്രയും ഇഷ്ടപ്പെട്ടു. ശരിക്കും സ്മാര്‍ട്ടായ, ശാന്തനായ മനുഷ്യന്‍!,' എന്നാണ് ട്രംപ് വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഓവല്‍ ഓഫീസിനുള്ളില്‍ വച്ച് ഫുട്‌ബോള്‍ കളിക്കുന്നതിന്റെ വീഡിയോ ആണ് ട്രംപ് പങ്കുവച്ചത്. 34 മില്യണിലേറെ പേര്‍ കണ്ട വീഡിയോയില്‍ നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ട്രംപ് ഹെഡ് ചെയ്യാന്‍ വേണ്ടി കുനിയുന്നത് വളരെ രസകരമാണെന്നും, ആദ്യം വീഡിയോ കണ്ടപ്പോള്‍ ഏതോ മീം പേജ് ആണെന്ന് തെറ്റിദ്ധരിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.

വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിന് മുന്നിലായാണ് അത്താഴ വിരുന്ന് ഒരുക്കിയിരുന്നത്. ട്രംപ് ഭാര്യാസമേതമാണ് ചടങ്ങിനെത്തിയത്. ക്രിസ്റ്റ്യാനോയുടെ ഭാര്യ ജോര്‍ജീനയും ചടങ്ങി. പങ്കെടുക്കാന്‍ എത്തിയിരുന്നു.

വൈറ്റ് ഹൗസില്‍ റൊണാള്‍ഡോയെ ഡ്രിബ്ള്‍ ചെയ്ത നീക്കങ്ങള്‍; എഐ വീഡിയോ പങ്കുവച്ച് ട്രംപ്
മിസ് യൂണിവേഴ്സ് 2025: കിരീടം ചൂടി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്

ട്രംപ് ഒഴികെയുള്ള വിവിഐപികള്‍ക്ക് ഒപ്പം ക്രിസ്റ്റ്യാനോ എടുത്ത സെല്‍ഫിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 2014ന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ യുഎസിലെത്തുന്നത്. 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ വച്ചാണ് നടക്കുന്നത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഫുട്‌ബോള്‍ ലോകകപ്പാകും അതെന്നും ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com