"യുഎസ് നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിൽ മുക്കും"; ഭീഷണിയുമായി ട്രംപ്

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പുതുവർഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു
"യുഎസ് നാവിക ഉപരോധം  മറികടക്കാൻ ശ്രമിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിൽ മുക്കും"; ഭീഷണിയുമായി ട്രംപ്
Published on: 
Updated on: 

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിൽ മുക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ ഉപരോധം മറികടന്നാൽ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പുതുവർഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ഉപരോധം ഭേദിക്കാൻ ഇറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം.

"യുഎസ് നാവിക ഉപരോധം  മറികടക്കാൻ ശ്രമിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിൽ മുക്കും"; ഭീഷണിയുമായി ട്രംപ്
ഹൈദരാബാദിൽ ഭീകരാക്രമണ ഭീഷണി; ഹോട്ടലും റെയിൽവേ സ്റ്റേഷനും ലക്ഷ്യം, 300 പേരെ കൊല്ലുമെന്ന് ഇമെയിൽ

അതേസമയം, യുഎസ് കമ്പനികൾ വിദേശരാജ്യങ്ങളിൽ എഐ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നത് അനുവദിക്കില്ലെന്നും ട്രംപ് അറിയിച്ചു. ഇത്തരം പദ്ധതികളുമായി ഏതെങ്കിലും കമ്പനികൾ മുന്നോട്ട് പോയാൽ വലിയ നികുതി ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസിൽ തന്നെ ഡാറ്റാ സെന്ററുകളുടെ നിർമാണം കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.