

ഷെന്‍ജെന്‍ : ചൈനയിലെ ഷെന്‍ജെനില്‍ ഇന്ന് നടക്കുന്ന ത്രിരാഷ്ട്ര സംഗമത്തിലേക്ക് ഉറ്റുനോക്കി ലോകം. എഷ്യ- പസഫിക് സാമ്പത്തിക ഉച്ചകോടിക്കെത്തിയ അമേരിക്ക, റഷ്യ എന്നീ ലോകരാഷ്ട്രങ്ങളുടെ തലവന്മാരായ ഡൊണാള്‍ഡ് ട്രംപ്, വ്‌ളാഡിമര്‍ പുടിന്‍ എന്നിവരെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വീകരിച്ചു. ആണവായുധ നിയന്ത്രണവും യുക്രെയ്ന്‍ യുദ്ധവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചനകള്‍.