
ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് തുർക്കിയും റഷ്യയും. ആസൂത്രിതവും വഞ്ചനാപരവുമായ ഉദ്ദേശ്യങ്ങളോടെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ വിമർശിച്ചു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
ഇസ്രയേലിൻ്റെ ഈ നീക്കം ബലപ്രയോഗമാണെന്നും ഇറാനുമായുള്ള ശത്രുത ഉടനടി ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചുവരുന്നതിൽ ഇരു നേതാക്കന്മാരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
"ഇതിനോടകം തന്നെ ധാരാളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൂടാതെ മുഴുവൻ മേഖലയ്ക്കും ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ നീക്കം," വ്ളാഡിമിർ പുടിൻ പറഞ്ഞു.