ഫ്ലൈ ദുബായിയിലേത് 'അപകടകരമായ ഭീകര പ്രവൃത്തി'; സ്മിത്ത് മഛാർ അഭിനന്ദനം അർഹിക്കുന്നു: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

സംഭവവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളോ, ഗൂഢാലോചനാ സിദ്ധാന്തങ്ങളോ പ്രചരിപ്പിക്കരുതെന്നും ഗര്‍ഗാഷ്
ഫ്ലൈ ദുബായിയിലേത് 'അപകടകരമായ ഭീകര പ്രവൃത്തി'; സ്മിത്ത് മഛാർ അഭിനന്ദനം അർഹിക്കുന്നു: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
Published on: 
Updated on: 

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ 'അപകടകരമായ ഭീകര പ്രവൃത്തി'യെന്ന് വിശേഷിപ്പിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ആക്രമണം തടഞ്ഞതിൽ അസാമാന്യ ധൈര്യം കാട്ടിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മഛാറിനെ ഗർഗാഷ് അഭിനന്ദിക്കുകയും ചെയ്തു. എക്‌സ് പോസ്റ്റിലായിരുന്നു ഗര്‍ഗാഷിന്റെ പ്രതികരണം.

യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദിന്റെ ഉപദേഷ്ടാവാണ് അൻവർ ഗർഗാഷ്. വലിയ ദുരന്തത്തില്‍ നിന്ന് വിമാനത്തെയും, യാത്രക്കാരെയും രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മഛാറിനെ അഭനന്ദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. കോക്‌പിറ്റിലെ ആക്രമണത്തെ 'അപകടകരമായ ഭീകര പ്രവൃത്തി'യെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. മാത്രമല്ല, സംഭവവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളോ, ഗൂഢാലോചനാ സിദ്ധാന്തങ്ങളോ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പും ഗര്‍ഗാഷ് പങ്കുവയ്ക്കുന്നുണ്ട്.

ഫ്ലൈ ദുബായിയിലേത് 'അപകടകരമായ ഭീകര പ്രവൃത്തി'; സ്മിത്ത് മഛാർ അഭിനന്ദനം അർഹിക്കുന്നു: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
ആക്രമണത്തിനിടെ തനിക്ക് ധൈര്യം നൽകിയത് എന്താണെന്ന് മോദിയോട് വിശദീകരിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ; പൈലറ്റിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

"ഫ്ലൈ ദുബായിലെ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മഛാർ അഭിനന്ദനങ്ങള്‍ അർഹിക്കുന്നു. അപകടകരമായ ഒരു ഭീകര പ്രവൃത്തിയെയും, സംഭവിക്കാമായിരുന്ന ദുരന്തത്തെയും നേരിടുമ്പോൾ കാണിക്കേണ്ട ധൈര്യവും ഉത്തരവാദിത്തവും യഥാർഥ അർത്ഥത്തിൽ അദ്ദേഹം പ്രകടിപ്പിച്ചു. ഏറ്റവും ഇരുണ്ട സാഹചര്യങ്ങളിലും കാണിച്ച പ്രൊഫഷണലിസവും ധാർമിക ബോധവും അദ്ദേഹത്തെ ഒരു യഥാർത്ഥ നായകനാക്കുന്നു. സംഭവിച്ച കാര്യങ്ങളെ അമിതമായി ലഘൂകരിക്കുകയോ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സ്വീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതിനുപകരം, തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും അപകടസാധ്യതകളെ നേരിടാൻ ജാഗ്രതയാണ് ആവശ്യം" - എന്നായിരുന്നു ഗര്‍ഗാഷിന്റെ വാക്കുകള്‍.

News Malayalam 24x7
newsmalayalam.com