ന്യൂയോർക്ക്: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെതിരെ യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലൻസ്കി. പുടിൻ മറ്റൊരു യൂറോപ്യൻ രാജ്യത്തെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ് സെലൻസ്കി പറഞ്ഞത്. പുടിൻ തൻ്റെ യുദ്ധം വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അവർ സംഘർഷത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ ഏത് രാജ്യത്തെയാണ് ആക്രമിക്കാൻ പോകുന്നത് എന്ന് സംബന്ധിച്ച ഒരു വിവരവുമില്ലെന്നും, എന്തും , ആർക്കും സംഭവിക്കാമെന്നും സെലൻസ്കി വ്യക്തമാക്കി.
ഇത്തരത്തിലുള്ള അപകടകരമായി ഭീഷണികൾ നേരിടാൻ യൂറോപ്യൻ യൂണിയനുകൾ പ്രയാസപ്പെടുന്നുണ്ട് എന്നും സെലൻസ്കി പറഞ്ഞു. യുഎൻ പൊതുസഭയ്ക്കിടെ ട്രംപുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സെലെൻസ്‌കിയുടെ പരാമർശം. യൂറോപ്പിൻ്റെയും നാറ്റോയുടെയും പിന്തുണയോടെ 2022 മുതൽ നഷ്ടപ്പെട്ട എല്ലാ പ്രദേശങ്ങളും യൂറോപ്പിന്റെയും നാറ്റോയുടെയും പിന്തുണയോടെ യുക്രെയ്ന് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് യോഗത്തിന് ശേഷം യുഎസ് പ്രസിഡൻ്റ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഡെൻമാർക്ക്, പോളണ്ട്, റൊമാനിയ എന്നിവിടങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തിയതിനും റഷ്യൻ യുദ്ധവിമാനങ്ങൾ എസ്റ്റോണിയൻ വ്യോമാതിർത്തി ലംഘിച്ചതിനും ശേഷം ക്രെംലിൻ യൂറോപ്പിൻ്റെ ശേഷി പരിശോധിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. കഴിഞ്ഞ ദിവസം ഡാനിഷ് സൈനിക താവളത്തിന് മുകളിലും, നോർവീജിയന് മുകളിലും കൂടുതൽ ഡ്രോണുകൾ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.