ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിച്ച് യുഎൻ രക്ഷാസമിതി, പ്രമേയം തള്ളി ഹമാസ്

പ്രമേയം പലസ്തീനിലെ മനുഷ്യരുടെ അവകാശങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
Donald Trump
Donald TrumpSource: Social Media
Published on
Updated on

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിച്ച് യുഎൻ രക്ഷാസമിതി. ഗാസയിൽ രാജ്യാന്തര സേനയെ നിയോഗിക്കണം എന്ന പ്രമേയം ഹമാസ് തള്ളി. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയം 13-0 വോട്ടുകൾക്ക് പാസായി.യുകെ, ഫ്രാൻസ്, സൊമാലിയ എന്നിവയുൾപ്പെടെ 13 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു, ആരും നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്തില്ല.

Donald Trump
എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു, കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടിട്ടില്ല: വിധിയിൽ പ്രതികരണവുമായി ഷെയ്ഖ് ഹസീന

ഗാസയിലെ വെടിനിർത്തൽ നടപ്പാക്കൽ, പുനർനിർമ്മാണം, ഭരണം എന്നിവയ്ക്കുള്ള ആദ്യത്തെ സമഗ്ര അന്താരാഷ്ട്ര പദ്ധതിയാണ് അംഗീകരിക്കപ്പെട്ടത്. ഗാസയിൽ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സിനെ (ഐഎസ്എഫ്) വിന്യസിക്കുന്നതാണ് പദ്ധതി. ഐക്യരാഷ്ട്രസഭയുടെ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണെന്ന് ട്രംപ് പ്രതികരിച്ചു.

Donald Trump
മുളക് തിന്നുന്ന മീനുകൾ; രുചിയും പോഷകവും കൂട്ടാൻ ചൈനീസ് കർഷകന്റെ വിദ്യ

എന്നാൽ പ്രമേയം പലസ്തീനിലെ മനുഷ്യരുടെ അവകാശങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നായിരുന്നു ഹമാസിന്റെ പ്രതികരണം. പലസ്‌തീൻ എന്ന രാജ്യത്തെപ്പറ്റി പരാമർശിക്കാതെയുള്ള അമേരിക്കയുടെ ഗാസ സമാധാനപദ്ധതി തികച്ചും ഏകപക്ഷീയവും ഇസ്രയേലിന് സംരക്ഷണമൊരുക്കുന്നതുമാണെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com