ഇറാനെതിരെ ആക്രമണം നടത്തി യുഎസ്; തിരിച്ചടിച്ചതായി ഐആര്‍ജിസി; വിഫലമാകുമോ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍?

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യുഎസ് ആക്രമണം.
ഇറാനെതിരെ ആക്രമണം നടത്തി യുഎസ്; തിരിച്ചടിച്ചതായി ഐആര്‍ജിസി; വിഫലമാകുമോ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍?
Published on
Updated on

വാഷിങ്ടണ്‍: സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം. ഇറാന്‍ റഡാറിലും ഡ്രോണ്‍ സൈറ്റുകളിലും യുഎസ് സൈന്യം ആക്രമണം നടത്തിയെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഗോരുകിലും ഖ്വേഷെം ഐലന്‍ഡിലുമായാണ് ആക്രമണമെന്നും ഇറാന്‍ പറയുന്നു.

എന്നാല്‍ ആക്രമണത്തിന് തിരിച്ചടിച്ചെന്ന് ഐആര്‍ജിസി അറിയിച്ചു. അതേസമയം സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യം പറയുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യുഎസ് ആക്രമണം.

ഇറാനെതിരെ ആക്രമണം നടത്തി യുഎസ്; തിരിച്ചടിച്ചതായി ഐആര്‍ജിസി; വിഫലമാകുമോ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍?
ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; നൂറ്റാണ്ട് പഴക്കമുള്ള ബൂഫോ കോട്ട പിടിച്ചെടുത്തു

ഹോര്‍മുസ് കടലിടുക്കിലെ സിരിക് ഐലന്‍ഡില്‍ ആക്രമണം നടത്താന്‍ യുഎസ് ഉപയോഗിച്ച വ്യോമത്താവളം ആക്രമിച്ചെന്ന് ഇറാന്‍ പറഞ്ഞു. മിസൈല്‍ ആക്രമണങ്ങള്‍ തടുക്കുന്നുവെന്ന് കുവൈത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഎസ് വ്യോമത്താവളം ആക്രമിച്ചെന്ന് ഇറാന്‍ പറഞ്ഞത്.

ഇറാനെതിരെ ആക്രമണം നടത്തി യുഎസ്; തിരിച്ചടിച്ചതായി ഐആര്‍ജിസി; വിഫലമാകുമോ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍?
മ്യാന്‍മറില്‍ വന്‍ സ്‌ഫോടനം, 45 പേര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് ഖനനത്തിനായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളെന്ന് നിഗമനം

മെയ് 25നും യുഎസ് സൈന്യം ഇറാനില്‍ ആക്രമണം നടത്തിയിരുന്നു. തങ്ങളുടെ വ്യോമപാതയില്‍ കയറിയ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അടുത്ത ദിവസം ഐആര്‍ജിസി വ്യക്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com