നിര്‍ണായക ഇടക്കാല തെരഞ്ഞെടുപ്പില്‍ യുഎസ്സില്‍ വോട്ടണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകളില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാണ് മുന്നേറ്റം. ട്രംപിന്റെ ഭരണകാലത്തെ വിലയിരുത്തുന്ന ജനവിധിയായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ് നടന്നത്. നിലവില്‍ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമാണുള്ളത്.
രാജ്യത്തെ സാമ്പത്തികാവസ്ഥ, വര്‍ധിച്ച ജീവിതച്ചെലവ്, ഭരണഘടനയിലെ അവകാശങ്ങള്‍ എന്നിവയാണ് വോട്ടര്‍മാരെ പ്രധാനമായും സ്വാധീനിച്ച ഘടകങ്ങള്‍. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കുകയാണെങ്കില്‍, അത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്തെ തീരുമാനങ്ങളെയും നയങ്ങളെയും സാരമായി ബാധിക്കും. സഭയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് ട്രംപിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
വിവിധ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവരാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെങ്കിലും, പ്രാരംഭ ഫലങ്ങള്‍ യുഎസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് പ്രവചനങ്ങള്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള പല മണ്ഡലങ്ങളിലും ഡെമോക്രാറ്റുകള്‍ മുന്നേറുന്നതായാണ് പ്രാരംഭ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രധാനപ്പെട്ട ഹൗസ് മത്സരങ്ങളിലെ പ്രാരംഭ കണക്കുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ ഫലങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.