ഇന്ത്യയുമായി വമ്പന്‍ കരാര്‍ വരുന്നുണ്ട്; പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

ചൈനയുമായി പുതിയ കരാറില്‍ ഒപ്പുവെച്ചെന്നും ട്രംപ്
Image: X
Image: X
Published on

ഇന്ത്യയുമായി വമ്പന്‍ കരാറിന് ഒരുങ്ങി അമേരിക്ക. വൈറ്റ് ഹൗസിലെ പുതിയ ബജറ്റ് പ്രഖ്യാപനത്തിനിടെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്ന കരാറാണെന്നാണ് സൂചന. ചൈനയുമായി പുതിയ കരാറില്‍ ഒപ്പുവെച്ചെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ കുറിച്ച് വിശദീകരിക്കവേയാണ് ഇന്ത്യയും ചൈനയുമായുള്ള കരാറിനെ കുറിച്ചുള്ള പരാമര്‍ശം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നാല് ദിവസത്തോളം ചര്‍ച്ച നടത്തിയിരുന്നു. ഇത് കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്.

എല്ലാവര്‍ക്കും കരാര്‍ ഉണ്ടാക്കാനും അതിന്റെ ഭാഗമാകാനും താത്പര്യമുണ്ട്. കഴിഞ്ഞ ദിവസം ചൈനയുമായി കരാറുണ്ടാക്കി. ഇനി അടുത്തത് ഇന്ത്യയുമായിട്ടാകാം. അതൊരു വമ്പന്‍ കരാറാകും. എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. അതേസമയം, എല്ലാ രാജ്യങ്ങളുമായും യുഎസ് വാണിജ്യ കരാര്‍ ഉണ്ടാക്കില്ലെന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

Image: X
'ഭയാനകമായ മുഖവും അരോചകമായ ശബ്ദവുമുള്ള കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍'; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്

നാല് ദിവസം നീണ്ട ഇന്ത്യ-അമേരിക്ക മെഗാ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും വ്യാവസായിക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം, താരിഫ് വെട്ടിക്കുറവുകള്‍, എന്നിവയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് സൂചന. യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് ഉദ്യോഗസ്ഥരും രാജേഷ് അഗര്‍വാൡന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവുമാണ് ചര്‍ച്ച നടത്തിയത്. 2030 നുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ഉഭയകക്ഷി വ്യാപാരം നിലവിലെ 190 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

അതേസമയം, ചൈനയുമായി കരാര്‍ ഉണ്ടാക്കിയെന്ന് വ്യക്തമാക്കിയ ട്രംപ് അതിന്റെ വിശദാംശങ്ങളിലേക്ക് കടന്നില്ല. എന്നാല്‍, ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് അപൂര്‍വ ഭൗമ മൂലകങ്ങളുടെ കയറ്റുമതി ത്വരിതപ്പെടുത്തുന്നതിലാണ് കരാര്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com