ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്; ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ്

സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്; ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ്
Published on
Updated on

വാഷിങ്ടൺ: ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ്. ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതും താൽക്കാലികമായി നിർത്തി. ഇറാനുമായുള്ള ചർച്ചയിൽ മികച്ച പുരോഗതിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഇറാൻ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്; ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ്
WORLD MATTERS | വൈറ്റ് ഹൗസിലെ വെടിവെപ്പില്‍ ഗൂഢാലോചനയുണ്ടോ?

നേരത്തേ തുടക്കമിട്ട പ്രൊജക്ട് ഫ്രീഡം പരസ്പര ഉടമ്പടിപ്രകാരം നിർത്തിവയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അതേ സമയം ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ട്രംപ് പിന്മാറി എന്നാണ് ഇറാനിയൻ മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്; ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ്
അദൃശ്യ ആക്രമണം ചെറുക്കാനാവാതെ ഇസ്രയേൽ: മാരകമായ ആയുധം പ്രയോഗിച്ച് ഹിസ്ബുള്ള

ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണം - ഓപ്പറേഷൻ എപ്പിക് ഫ്യൂറി - ലക്ഷ്യങ്ങൾ നേടിയതിന് ശേഷം അവസാനിച്ചുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. മധ്യസ്ഥത വഹിച്ച പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com