ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു: ഇറാൻ യുദ്ധത്തിൽ യുഎസി ന് നഷ്ടമാകുന്ന നാലാമത്തെ വിമാനം

60 വർഷമായി യുഎസ് മിലിറ്ററിയുടെ ഭാഗമായിരുന്നു വിമാനം
എയർക്രാഫ്റ്റ് KC-135
എയർക്രാഫ്റ്റ് KC-135 TSgt Angelique Perez
Published on
Updated on

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻ്റ് പറഞ്ഞു.

ഇറാൻ-ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം മിഡിൽ ഈസ്റ്റിൽ തകർന്ന് വീഴുന്ന യുഎസിൻ്റെ നാലാമത്തെ വിമാനമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്ന് F-35 വിമാനങ്ങൾ കുവൈറ്റിൽ വെടി വെച്ചിട്ടിരുന്നു.

തകർന്ന KC-135 എയർക്രാഫ്റ്റ് 60 വർഷമായി യുഎസ് മിലിറ്ററിയുടെ ഭാഗമാണ്. മറ്റ് എയർക്രാഫ്റ്റുകൾക്ക് ഇന്ധനം നിറക്കുന്നതിന് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ മൂന്ന് പേർക്കാണ് ഇതിൽ സഞ്ചരിക്കാനാവുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com