യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്; ഔദ്യോഗിക ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍

ജൂണ്‍ 19 വെള്ളിയാഴ്ച കരാറില്‍ ഒപ്പുവെയ്ക്കുന്നതോടെ ഹോര്‍മുസ് തുറക്കുമെന്നും യുഎസ് നാവിക ഉപരോധം പിന്‍വലിക്കുമെന്നുമാണ് ധാരണ.
യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്; ഔദ്യോഗിക ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍
Published on
Updated on

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഖ്വാലിബാഫ് എന്നിവരാണ് ഡിജിറ്റലായി ഒപ്പുവച്ചത്. വെള്ളിയാഴ്ച സ്വറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഔദ്യോഗികമായി ഒപ്പിടല്‍ നടക്കാന്‍ ഇരിക്കെയാണ് ഡിജിറ്റലായി ഒപ്പുവച്ചിരിക്കുന്നത്.

ഔദ്യോഗിക കരാര്‍ ഒപ്പുവയ്ക്കലില്‍ ചര്‍ച്ചയില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും എന്നാല്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പങ്കെടുക്കുമെന്നും കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ അതിലെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നും ട്രംപ് തിങ്കളാഴ്ച പറഞ്ഞു. 60 ദിവസം വെടിനിര്‍ത്തല്‍, ഹോര്‍മുസ് ഇടനാഴി തുറക്കല്‍, ഇറാന് മേലുള്ള ഉപരോധം നീക്കല്‍ തുടങ്ങി സുപ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതാണ് കരാര്‍.

യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്; ഔദ്യോഗിക ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍
യുഎസിലെ മിസോറിയില്‍ വിമാനം തകർന്ന് അപകടം;12 പേർ കൊല്ലപ്പെട്ടു

രണ്ടുമാസത്തിലധികം നീണ്ട സംഘര്‍ഷങ്ങള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുന്നത്. കരാര്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കപ്പലുകള്‍ തയ്യാറാക്കൂ എന്നും, എണ്ണ ഒഴുകട്ടെയെന്നും ട്രൂത്ത് സോഷ്യലില്‍ ആഹ്വാനം ചെയ്തു. സമാധാന ഉടമ്പടി സ്ഥിരീകരിച്ചുള്ള പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് 80ാം പിറന്നാള്‍ ദിനത്തില്‍ ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്; ഔദ്യോഗിക ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍
യുഎസ്- ഇറാൻ വെടി നിർത്തൽ കരാർ സ്ഥീരീകരിച്ച് ട്രംപ്; നിർദേശങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

ജൂണ്‍ 19 വെള്ളിയാഴ്ച കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ ഹോര്‍മുസ് തുറക്കുമെന്നും യുഎസ് നാവിക ഉപരോധം പിന്‍വലിക്കുമെന്നുമാണ് ധാരണ. ഉടമ്പടി സ്ഥിരീകരിച്ച ഇറാന്‍, ലെബനനിലേതുള്‍പ്പടെ എല്ലാ സംഘര്‍ഷങ്ങളും ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന് പ്രഖ്യാപിച്ചു.

News Malayalam 24x7
newsmalayalam.com