" ഒരു ജനസമൂഹം ഇന്ന് രാത്രിയോട് കൂടി അവസാനിക്കും"; കൊലവിളിയുമായി ട്രംപ്; ഇറാനിൽ യുഎസ് വ്യോമാക്രമണം

ഇറാനെ ആക്രമിച്ചാൽ കടുത്ത തിരിച്ചടി നേരിടും. ഗള്‍ഫ് രാജ്യങ്ങള്‍ ഇളവില്ലാത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി
Donald Trump says US could destroy Iran
Published on
Updated on

ഹോർമുസ് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച സമയ പരിധി അവസാനിക്കാനിരിക്കെ ഇറാനിൽ വ്യാപക ആക്രമണം നടത്തി യുഎസ് സൈന്യം. ഇറാനിലെ തന്ത്രപ്രധാന ദ്വീപായ ഖാർഗിൽ വ്യോമാക്രമണം നടന്നു. രാജ്യത്തെ പാലങ്ങളും റെയിൽവെ സ്റ്റേഷനുകളും തകർത്തുവെന്നും രണ്ടു പേർ കൊല്ലപ്പെട്ടുവെന്നും ഇറാൻ അറിയിച്ചു. അതിരു കടന്നാല്‍ സംഘർഷം പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലെന്നും. ഇറാനെ ആക്രമിച്ചാൽ കടുത്ത തിരിച്ചടി നേരിടും എന്ന് ഐആർജിസി യുഎസിന് മുന്നറിയിപ്പ് നൽകി.

Donald Trump says US could destroy Iran
ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന മനുഷ്യര്‍; ചന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം

ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടപ്പോൾ,രാജ്യത്തെ "47 വർഷത്തെ കൊള്ള, അഴിമതി, മരണങ്ങൾ" എന്നിവ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തതായും ട്രംപ് പറയുന്നു. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും ഭീഷണിയിൽ ട്രംപ് പറയുന്നുണ്ട്. അതേ സമയം യുഎസിനും സഖ്യകക്ഷികള്‍ക്കും പശ്ചിമേഷ്യയില്‍ നിന്ന് ഇന്ധനം ലഭിക്കാത്ത അവസ്ഥയുണ്ടാക്കുമെന്നും, ഗള്‍ഫ് രാജ്യങ്ങള്‍ ഇളവില്ലാത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ഐആർജിസി മുന്നറിയിപ്പിൽ പറയുന്നു.

Donald Trump says US could destroy Iran
താൽക്കാലിക വെടിനിർത്തൽ വേണ്ട, ശാശ്വത പരിഹാരം വേണം: യുഎസ് മുന്നോട്ട് വച്ച ഉപാധികൾ തള്ളി ഇറാൻ

രാജ്യത്തിന്റെ സാമ്പത്തിക ജീവനാഡിയായി കണക്കാക്കപ്പെടുന്ന പ്രധാന ഇറാനിയൻ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിലെ ആക്രമണങ്ങൾ ഇറാനെ കടുത്ത പ്രതിരോധത്തിൽ എത്തിച്ചതായാണ് വിവരം. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് പേർഷ്യൻ ഗൾഫിലെ ഈ ദ്വീപാണ്. രാജ്യത്തെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിന് പുറമെ, ഒരു പ്രധാന ഹൈവയിലെ രണ്ട് പാലങ്ങളെയെങ്കിലും ലക്ഷ്യം വച്ചായിരുന്നു ആക്രമണങ്ങൾ. ഷഹരിയാർ നഗരത്തിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com