ഇന്ത്യക്കാരെ അധിക്ഷേപിച്ച് ഹൈന്ദവ ക്ഷേത്രത്തിൽ വൻ വെടിവെപ്പിന് പദ്ധതിയിട്ടു; തോക്ക് ജാമായതിനാൽ ഒഴിവായത് വൻ ദുരന്തം; യുഎസിൽ നിയോ-നാസി കൗമാരക്കാരൻ പിടിയിൽ

സ്വയം നവ-നാസി ശ്വേതാധികാരവാദിയായി പ്രഖ്യാപിച്ച ഇയാൾ, ദിവസേന കൂട്ടക്കൊലകളെക്കുറിച്ച് സ്വപ്നം കാണുന്ന അക്രമവാസനയുള്ള വ്യക്തിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്.
US Teen Who Called Indians 'Subhumans' Arrested for Plotting Hindu Temple Massacre; Gun Jam Averts Tragedy
News Malayalam 24x7US Teen Who Called Indians 'Subhumans' Arrested for Plotting Hindu Temple Massacre; Gun Jam Averts Tragedy
Published on: 
Updated on: 

ചിക്കാഗോ: ഇന്ത്യൻ വംശജരെ അധിക്ഷേപിക്കുകയും ഹൈന്ദവ ക്ഷേത്രത്തിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിടുകയും ചെയ്ത 19-കാരനെ അമേരിക്കൻ പോലീസ് പിടികൂടി. യുഎസിലെ ഇല്ലിനോയിയിലുള്ള പാലറ്റിൻ സ്വദേശി അലക്സാണ്ട്രോസ് പപോറാക്കിസ് ആണ് അറസ്റ്റിലായത്. ഇല്ലിനോയിയിലെ ഒറോറയിലുള്ള പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താനായിരുന്നു ഇയാളുടെ നീക്കം. എന്നാൽ ആക്രമണത്തിനായി എത്തിയ ദിവസം തോക്ക് ജാമായതിനെ തുടർന്ന് ആർക്കും പരിക്കേൽക്കാതെ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് സഹപ്രവർത്തകനോട് വെളിപ്പെടുത്തിയതോടെയാണ് ഭീകരാക്രമണ പദ്ധതി പുറത്തുവന്നത്.

സ്വയം നവ-നാസി ശ്വേതാധികാരവാദിയായി പ്രഖ്യാപിച്ച ഇയാൾ, ദിവസേന കൂട്ടക്കൊലകളെക്കുറിച്ച് സ്വപ്നം കാണുന്ന അക്രമവാസനയുള്ള വ്യക്തിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. "ഇന്ത്യക്കാരെ കൊല്ലാൻ ഇനിയും കാത്തിരിക്കാനാവില്ല" എന്ന് സഹപ്രവർത്തകരോട് നിരന്തരം പറഞ്ഞിരുന്ന ഇയാൾ, താൻ തയ്യാറാക്കിയ എട്ട് പേജുള്ള പ്രസ്താവനയും ആയുധങ്ങളുടെ ചിത്രങ്ങളും കൂടെ ജോലി ചെയ്യുന്ന ആൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. 'വൈ ഐ ഫോട്ട്: ഒറോറ ഷൂട്ടേഴ്സ് മാനിഫെസ്റ്റോ' എന്ന പേരിൽ തയ്യാറാക്കിയ കുറിപ്പിൽ ഇന്ത്യക്കാരെയും ജൂതന്മാരെയും ആഫ്രിക്കൻ വംശജരെയും മോശപ്പെട്ടവരാണ് എന്നാണ് ഇയാൾ ചിത്രീകരിച്ചിരിക്കുന്നത്.

US Teen Who Called Indians 'Subhumans' Arrested for Plotting Hindu Temple Massacre; Gun Jam Averts Tragedy
"ഞാൻ റേപ്പിസ്റ്റ് അല്ല"; വെടിവയ്പ്പ് നടത്തിയയാളുടെ കുറിപ്പിനെതിരെ ട്രംപ്

ഇവരെയെല്ലാം പരമാവധി കൊന്നൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും കുറിപ്പിൽ വിശദീകരിച്ചിരുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീരിയൽ നമ്പറുകളില്ലാത്ത അത്യാധുനിക റൈഫിൾ, നിറച്ച വെടിയുണ്ടകൾ, വെടിക്കോപ്പുകൾ, ടാക്റ്റിക്കൽ ഗിയറുകൾ, ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന വാക്കുകൾ എഴുതിയ ഗ്യാസ് കാനിസ്റ്റർ, നാസി ചിഹ്നങ്ങളുള്ള വസ്തുക്കൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം വംശീയ വിദ്വേഷ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പാലറ്റിൻ പോലീസ് ചീഫ് വില്യം നോർഡ് വ്യക്തമാക്കി. ഭീകരാക്രമണ ഭീഷണി മുഴക്കൽ, അനധികൃതമായി മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുക്ക് കൗണ്ടി പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിചാരണ തടങ്കലിൽ റിമാൻഡ് ചെയ്തു. കേസ് ഒക്ടോബർ 30-ന് കോടതി വീണ്ടും പരിഗണിക്കും. തോക്ക് തകരാറിലായതുകൊണ്ട് മാത്രം ഒരു വലിയ കൂട്ടക്കുരുതിയിൽ നിന്നാണ് ഇന്ത്യൻ പ്രവാസി സമൂഹം അത്ഭുതകരമായി രക്ഷപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

US Teen Who Called Indians 'Subhumans' Arrested for Plotting Hindu Temple Massacre; Gun Jam Averts Tragedy
WORLD MATTERS | അര്‍ധരാത്രി ആകാശത്തേക്ക് വെടിവയ്പ്പ്; ശത്രു ആരെന്നറിയാതെ നടത്തിയ യുദ്ധം; യുഎസ് സൈനിക ചരിത്രത്തിലെ നിഗൂഢത
News Malayalam 24x7
newsmalayalam.com