വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിച്ച് യു എസ്; തിരിച്ചടിയാവുക ഇന്ത്യൻ വംശജർക്കും

ഒക്ടോബർ 30-ന് മുമ്പ് കാലാവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധിക്കില്ല
ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്Source
Published on

2025 ഒക്ടോബർ 30-നോ അതിനുശേഷമോ EAD പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതനുസരിച്ച് ഇനി മുതൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നടക്കാതെയാവും. എന്നാൽ, ഒക്ടോബർ 30-ന് മുമ്പ് കാലാവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധിക്കില്ല .

കുടിയേറ്റ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൻ്റെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തിവെക്കുന്നതിന് ഇടക്കാല നിയമം പ്രഖ്യാപിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ നിയമം തിരിച്ചടിയാവുക.

ഡൊണാൾഡ് ട്രംപ്
ത്രീ ഐ/അറ്റ്‌ലസ് ഒരു അന്യഗ്രഹ ബഹിരാകാശ പേടകമാണോ?

പുതിയ നിയമം അനുസരിച്ച്, "പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി കൂടുതൽ പരിശോധനയും സ്ക്രീനിംഗും" ഉണ്ടായിരിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

ബൈഡൻ ഭരണകൂടത്തിൻ്റെ സമയത്ത് വർക്ക് പെർമിറ്റ് കാലഹരണപ്പെട്ടതിന് ശേഷവും കൃത്യസമയത്ത് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചവർക്ക് 540 ദിവസം കൂടി ജോലി ചെയ്യാൻ അനുവദിച്ചിരുന്നു. ഈ ആനുകൂല്യമാണ് പുതിയ നിയമം നടപ്പിലാവുന്നതോടെ ഇല്ലാതാവുക.

ഡൊണാൾഡ് ട്രംപ്
''യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും'', മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

ഒക്ടോബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുവാനും നിയമത്തിൽ പറയുന്നുണ്ട്. ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമേ ഇതിൽ ഇളവ് ലഭിക്കുകയുള്ളൂ. എച്ച്1ബി, ഒ1 വിസ ഉടമകളുടെ പങ്കാളികൾ (എച്ച്4 വിസ) പോലുള്ള നിരവധി പേരെയാണ് പുതിയ നിയമം ബാധിക്കുക.

എന്നാൽ, കുടിയേറ്റക്കാർ അവരുടെ വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതിന് 180 ദിവസം മുമ്പ് വരെ പുതുക്കൽ അപേക്ഷ ഫയൽ ചെയ്യുകയാണെങ്കിൽ ഇത് ജോലിയെ ബാധിക്കില്ലെന്നും ഡിപാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

EAD പുതുക്കൽ അപേക്ഷ ഫയൽ ചെയ്യാൻ താമസിക്കുന്നതനുസരിച്ച് അത് അവരുടെ തൊഴിലിനെയും ജീവിതത്തേയും പ്രതികൂലമായി ബാധിക്കും.

അതേസമയം, സ്ഥിര താമസക്കാർക്ക് EAD-ക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com