ഇസ്രയേലിനെ ഇറാന്‍ പറ്റിച്ചു! തകര്‍ത്തത് വരച്ചുവച്ച ഹെലികോപ്റ്ററോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങള്‍

ഏറെ വൈകാതെ തന്നെ ദൃശ്യങ്ങളിൽ സംശയം പ്രകടിപ്പിച്ച് ആളുകള്‍ രംഗത്തെത്തി.
ഇസ്രയേലിനെ ഇറാന്‍ പറ്റിച്ചു! തകര്‍ത്തത് വരച്ചുവച്ച ഹെലികോപ്റ്ററോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങള്‍
Published on
Updated on

കഴിഞ്ഞ ദിവസം ഇറാന്‍ ഹെലികോപ്റ്റര്‍ തകര്‍ത്തതായി കാണിച്ച് ഇസ്രയേല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് ആണ് കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എംഐ-17 എന്ന ഇറാനിയന്‍ ഹെലികോപ്റ്റര്‍ തകര്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു മറ്റു കെട്ടിടങ്ങള്‍ കൂടി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ പങ്കുവച്ചത്. എന്നാല്‍ ഏറെ വൈകാതെ തന്നെ അതില്‍ സംശയം പ്രകടിപ്പിച്ച് ആളുകള്‍ രംഗത്തെത്തി.

ഹെലികോപ്റ്റര്‍ തന്നെ ആണോ അതോ ഹെലികോപ്റ്ററിന്റെ ചിത്രത്തിനു മേലാണോ ബോംബിടുന്നതെന്നാണ് സോഷ്യല്‍ മീഡിയിയല്‍ ഉയരുന്ന ചോദ്യം. സാധാരണ ഹെലികോപ്റ്ററിന് നേരെ ബോംബിടുമ്പോള്‍ അതിന്റെ ചിറകുകളോ മറ്റു ഭാഗങ്ങളോ ചിതറി തെറിച്ചു പോകും. എന്നാല്‍ ഈ ദൃശ്യത്തില്‍ ബോംബ് പൊട്ടിയതിന് ശേഷവും ചിത്രത്തിന് ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ഇസ്രയേലിനെ ഇറാന്‍ പറ്റിച്ചു! തകര്‍ത്തത് വരച്ചുവച്ച ഹെലികോപ്റ്ററോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങള്‍
ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; അനുമതി നൽകി യുഎസ്

'എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് പോസ്റ്റ് ചെയ്തത്. ഒരു യഥാര്‍ഥ ഹെലികോപ്റ്റര്‍ ആണെങ്കില്‍ ബോംബിങ്ങിന് ശേഷവും അതിന്റെ ചിറകുകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കുകയും നേരത്തെ പോലെ തന്നെ ഇരിക്കുകയും ചെയ്യുന്നത്? നിങ്ങള്‍ ഒരു ചിത്രത്തിന് നേരെയാണോ ബോംബിട്ടത്?,' എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ഒരു പ്രതികരണം.

നിറയെ കുട്ടികളുള്ള സ്‌കൂളുകള്‍ക്കും നിലത്ത് വരയ്ക്കുന്ന ചിത്രങ്ങള്‍ക്കും നേരെ ബോംബിടാന്‍ ഇസ്രയേല്‍ അടിപൊളിയാണെന്നായിരുന്നു മറ്റൊരു കമന്റ്.

ഇസ്രയേലിനെ ഇറാന്‍ പറ്റിച്ചു! തകര്‍ത്തത് വരച്ചുവച്ച ഹെലികോപ്റ്ററോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങള്‍
സംഘർഷമൊഴിയാതെ പശ്ചിമേഷ്യ; ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, സ്ഥിതി വഷളാക്കി യുഎസ് ഇടപെടൽ

ഹെലികോപ്റ്റര്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വരച്ച ചിത്രത്തിന് നേരെ ബോംബിട്ട് ഇറാന്‍ ഇസ്രയേലിനെ കബളിപ്പിച്ചുവെന്നാണ് ചില ഇറാന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഇതുവരെയും ഐഡിഎഫ് ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഈ ദൃശ്യങ്ങള്‍ ഐഡിഎഫിന്റെ എക്‌സ് ഹാന്‍ഡില്‍ ഇപ്പോഴുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com