മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണം; ഇന്ത്യക്കാർക്ക് തിരിച്ചടി, പുതിയ നിയമം 2027 മുതൽ!

പുതിയ നിയമപ്രകാരം ഡിസംബർ ഒന്ന് മുതൽ MyVISA പോർട്ടൽ വഴി വിസയ്ക്ക് അപേക്ഷിക്കാം
മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണം; ഇന്ത്യക്കാർക്ക് തിരിച്ചടി, പുതിയ നിയമം 2027 മുതൽ!
Published on: 
Updated on: 

മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ പ്രവേശിക്കാനാകില്ല. 2027 ജനുവരി ഒന്ന് മുതൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസരഹിത യാത്രാസൗകര്യം മലേഷ്യ അവസാനിപ്പിക്കുകയാണ്. ഇതോടെ വിനോദസഞ്ചാരം, ബിസിനസ്, ട്രാൻസിറ്റ് എന്നിവയ്ക്കായി മലേഷ്യയിലെത്തുന്ന ഇന്ത്യക്കാർ യാത്രയ്ക്ക് മുൻപ് തന്നെ വിസയെടുക്കണം. നവംബർ 17-നാണ് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതിയ നിയമപ്രകാരം ഡിസംബർ ഒന്ന് മുതൽ MyVISA പോർട്ടൽ വഴി വിസയ്ക്ക് അപേക്ഷിക്കാം.

നേരത്തെ, 30 ദിവസം വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ മലേഷ്യയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഈ സൗകര്യം ഇല്ലാതാകും. ജോലി അന്വേഷിച്ച് മലേഷ്യയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി ഇന്ത്യൻ ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി. തൊഴിൽ അനുമതിയില്ലാതെ രാജ്യത്തെത്തുന്നത് നിയമവിരുദ്ധ കുടിയേറ്റത്തിനും, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരേണ്ട സാഹചര്യത്തിനും കാരണമാകാമെന്നും ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

മലേഷ്യയിലേക്ക് പോകാൻ ഇനി വിസ വേണം; ഇന്ത്യക്കാർക്ക് തിരിച്ചടി, പുതിയ നിയമം 2027 മുതൽ!
ജെൻസൻ ഹുവാങ്ങിനെ നിയമിക്കുമോ? ചോദ്യത്തിന് ഇലോൺ മസ്കിൻ്റെ മറുപടി ഇങ്ങനെ..

വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കൂടാതെ മലേഷ്യയിൽ താമസിക്കുന്ന കാലയളവിലെ ചെലവുകൾക്കുള്ള സാമ്പത്തിക ശേഷിയും ആവശ്യമാണ്. യാത്രയുടെ മുഴുവൻ കാലയളവിലേക്കും ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്നും മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചികിത്സയ്ക്കും മറ്റ് ആരോഗ്യ സേവനങ്ങൾക്കുമുള്ള ചെലവുകൾ നമ്മൾ തന്നെ വഹിക്കേണ്ടിവരും.

മറ്റൊരു പ്രധാന മാറ്റം വിസ അപേക്ഷയുമായി ബന്ധപ്പെട്ടാണ്. ‘New Application’, ‘Pending Payment’ എന്നീ സ്റ്റാറ്റസുകളിൽ ഏഴ് പ്രവൃത്തി ദിവസത്തിലധികം തുടരുന്ന അപേക്ഷകൾ സ്വമേധയാ റദ്ദാകും. ഒക്ടോബർ ഒന്ന് മുതൽ ഈ നിയമം നിലവിലുണ്ട്. അപേക്ഷ റദ്ദായാൽ പുതിയ വിസാഫോമിൽ വീണ്ടും അപേക്ഷിക്കണം. വിസ അപേക്ഷ നിരസിച്ചാലും യാത്രകളിൽ മാറ്റം വന്നാലും അടച്ച വിസ ഫീസ് തിരികെ ലഭിക്കില്ല. അതുകൊണ്ട് 2027 മുതൽ മലേഷ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ പുതിയ വിസാനിയമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.