വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍

ബുധനാഴ്ചയാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചത്
വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍
Published on
Updated on

യുഎസ് പത്രം വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍. മുന്നൂറിലധികം പേര്‍ക്കാണ് ജോലി നഷ്ടമായത്. ബുധനാഴ്ചയാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചത്.

പിരിച്ചുവിടലില്‍ തനിക്കും ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരും പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയാണ് ഇഷാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍
'ഞാൻ എന്തായാലും മാലാഖയല്ല'; പള്ളിയിലെ പെയിന്റിംഗിലെ മുഖച്ഛായ വിവാദത്തിൽ പ്രതികരിച്ച് മെലോണി

'വാഷിങ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര ന്യൂസ് വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും മറ്റു മികച്ച നിരവധി ജീവക്കാര്‍ക്കുമൊപ്പം എന്റെ ജോലിയിലും പോയി. ഞങ്ങളുടെ ന്യൂസ് റൂമിനെയോര്‍ത്ത് ഹൃദയം തകര്‍ന്നു പോവുന്നു. പ്രത്യേകിച്ചും 12 വര്‍ഷമായി സുഹൃത്തുക്കളായി വാഷിങ്ടണ്‍ പോസ്റ്റില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ഓര്‍ക്കുമ്പോള്‍,' ഇഷാന്‍ കുറിച്ചു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് വാഷിങ്ടണ്‍ പോസ്റ്റ് ഉടമ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ബുധനാഴ്ച വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രഖ്യാപിച്ചത്.

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍
മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

കൂട്ടപിരിച്ചുവിടല്‍ നിലവിലെ സാഹചര്യത്തില്‍ മാധ്യമത്തിന് ഒരു സ്ഥിരത കൊണ്ടു വരുമെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറേ പറഞ്ഞു. ഇന്നത്തെ വാര്‍ത്ത ഏറെ ദുഃഖകരമാണെന്നും നടപടികള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്നും മുറേ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com