'ഹണി ട്രാപ്പിൽ' കുടുങ്ങിയത് ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ തലവൻ; ആരാണ് ജെൻസൻ ഹുവാങ്ങിനെ കുരുക്കിയ ദുരൂഹ ചൈനീസ് 'ചാര' വനിത ആലീസ് ഹുവാങ്?

എൻവിഡിയ സിഇഒയുടെ വിവാഹേതര ബന്ധം ചൈനീസ് ചാരവനിതയുമായി? 40,000 കോടിയുടെ എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് സംശയം; ആഗോള ടെക് ലോകത്ത് വൻ ഭൂകമ്പം
Who Is Alice Huang
Who Is Alice Huang, Suspected Chinese Spy Linked to Nvidia CEO Jensen Huang in $4.8B Chip Scandal?News Malayalam
Published on: 
Updated on: 

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും മൂല്യമേറിയ 4.5 ട്രില്യൺ ഡോളർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് ചൈനീസ് ചാരവനിതയുമായി വിവാഹേതര ബന്ധം പുലർത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആഗോള തലത്തില്‍ വൻ വിവാദം പുകയുന്നു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്എന്ന ചൈനീസ് വ്യവസായിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി 63-കാരനായ ജെൻസൻ ഹുവാങ് തന്നെ സമ്മതിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

എൻവിഡിയയുടെ ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഹുവാങ്ങിന്റെ കുറ്റസമ്മതം. അമേരിക്ക ഏർപ്പെടുത്തിയ കർശന കയറ്റുമതി വിലക്കുകൾ മറികടന്ന് അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കാനും, അമേരിക്കൻ ടെക് വ്യവസായത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർത്താനും ചൈനീസ് ചാരസംഘടനയായ 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി'ആലീസ് ഹുവാങ്ങിനെ ഉപയോഗിച്ചുവെന്നാണ് യുഎസ് ഭരണകൂടത്തിന്റെ കണ്ടെത്തൽ.

Who Is Alice Huang
ചൈനീസ് യുവതിയുമായി പ്രണയം; എന്‍വിഡിയ സിഇഒയെ ലക്ഷ്യമിട്ടത് ചാരസംഘടനയോ?

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആലീസ് ഹുവാങ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻവിഡിയയിൽ നിന്ന് മാത്രം വാങ്ങിക്കൂട്ടിയത് ഏകദേശം 40,000 കോടിയിലധികം രൂപ അത്യാധുനിക എഐ ചിപ്പുകളാണ്. 2024 ജൂണിൽ തായ്‌പേയിലെ ഒരു ബാറിൽ വെച്ച് ജെൻസൻ ഹുവാങ്ങിനൊപ്പം ആലീസ് ആദ്യമായി പ്രത്യക്ഷപ്പെട്ട സമയത്താണ് മെഗാസ്പീഡ് വൻതോതിലുള്ള എഐ ചിപ്പുകൾ ഓർഡർ ചെയ്തുതുടങ്ങിയത്.

പിന്നീട് 2025 മെയിലും തായ്‌പേയിലെ റസ്റ്റോറന്റിന് പുറത്ത് ജെൻസൻ ഹുവാങ്ങിന് തൊട്ടുപിന്നിൽ ആലീസിനെ കണ്ടിരുന്നു. ആലിസ് ഹുവാങ്ങിന്റെ മുൻകാല ജീവിതവും അടിമുടി ദുരൂഹതകൾ നിറഞ്ഞതാണ്. ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന ഇവർ ചൈനീസ് മാധ്യമങ്ങളായ ഹുനാൻ ടിവിയിലും ഔദ്യോഗിക മാധ്യമമായ സിസിടിവിയിലും റിപ്പോർട്ടറായിരുന്നുവെന്നും പിന്നീട് എച്ച്എസ്ബിസി പ്രൈവറ്റ് ബാങ്കിംഗ്, സിഐടിഐസി സെക്യൂരിറ്റീസ് എന്നിവയിൽ ഉന്നത പദവികൾ വഹിച്ചിരുന്നുവെന്നുമാണ് രേഖകളിലുള്ളത്. എന്നാൽ ഹുനാൻ ടിവിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും സിസിടിവി വെബ്‌സൈറ്റിൽ ഇവരുടെ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും മാധ്യമങ്ങൾ വെളിപ്പെടുത്തി.

ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്‌മെന്റ്, ചൈനീസ് ഗെയിമിംഗ് കമ്പനിയായ 7റോഡ് എന്നിവയുമായി ബന്ധമുള്ള കമ്പനി ശൃംഖലകളുടെ കേന്ദ്രമായാണ് മെഗാസ്പീഡ് പ്രവർത്തിച്ചിരുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനയിലേക്കുള്ള എഐ ചിപ്പ് കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നപ്പോൾ, ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെ കയറ്റുമതിയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് ജെൻസൻ ഹുവാങ് പരസ്യമായി വാദിച്ചിരുന്നു. ആലിസുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ നിലപാടുകളെ ദുർബലപ്പെടുത്താൻ ചൈന നടത്തിയ ചാരനീക്കമാണ് ഇതെന്ന് വ്യക്തമായതോടെ ആഗോള ടെക് ലോകം വലിയ ഞെട്ടലിലാണ്.

അമേരിക്കൻ പ്രസിഡന്റിന്റെ ശാസ്ത്ര-സാങ്കേതിക ഉപദേശക സമിതിയിലെ പ്രധാന അംഗം കൂടിയായ ജെൻസൻ ഹുവാങ് ഉൾപ്പെട്ട ഈ വിവാദം യുഎസ് രാഷ്ട്രീയത്തിലും കൊടുങ്കാറ്റഴിച്ചുവിട്ടിട്ടുണ്ട്. വിഷയം അതീവ സങ്കീർണ്ണമാണെന്ന് പ്രതികരിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, "അദ്ദേഹം നല്ലൊരു വ്യക്തിയാണ്, എന്നാൽ ആർക്കും എന്തും സംഭവിക്കാം" എന്ന് ചൂണ്ടിക്കാട്ടി അന്വേഷണം കർശനമായിരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം അതീവ ദേശീയ സുരക്ഷാ പ്രാധാന്യമുള്ള വിഷയമായതിനാലും എൻവിഡിയയുടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനാലും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചത്. ലോകത്തിലെ സൂപ്പർ പവറുകൾ തമ്മിലുള്ള എഐ ആധിപത്യ പോരാട്ടത്തിനിടയിൽ എൻവിഡിയയെ തന്നെ പിടിച്ചുകുലുക്കിയ ഈ 'ഹണി ട്രാപ്പ്' വിവാദം ആഗോള ഓഹരി വിപണിയിലും സാങ്കേതിക മേഖലയിലും വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.

Who Is Alice Huang
ഇസ്രയേൽ ചാര പരമ്പര 'ടെഹ്‌റാൻ' നിർമാതാവ് മരിച്ച നിലയിൽ; ഇറാൻ കൊലപ്പെടുത്തിയെന്ന അഭ്യൂഹം തള്ളി നിർമാണ കമ്പനി