ചിപ്പ് കടത്ത് വിവാദത്തിൽ എൻവിഡിയ മുൻ മേധാവിയുടെ ഭാര്യയും? ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്!

എൻവിഡിയയിൽ 21 വർഷത്തോളം പ്രവർത്തിച്ച ജയ്പുരി, ഈ വർഷം ജൂണിലാണ് കമ്പനിയുടെ ചുമതലകളിൽ നിന്ന് മാറിയത്. എൻവിഡിയയുടെ വേൾഡ്‌വൈഡ് ഫീൽഡ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദ​ഹം.
ചിപ്പ് കടത്ത് വിവാദത്തിൽ എൻവിഡിയ മുൻ മേധാവിയുടെ ഭാര്യയും? ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്!
Published on: 
Updated on: 

മുൻ എൻവിഡിയ ഉന്നത ഉദ്യോഗസ്ഥൻ ജയ്പുരിയുടെ ഭാര്യയ്ക്കെതിരെ അന്വേഷണവുമായി ഷോർട്ട് സെല്ലിങ് സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ്. ചൈനയിലേക്കുള്ള ചിപ്പ് കടത്ത് കേസിൽ ആരോപണവിധേയയായ സൂപ്പർ മൈക്രോ മുൻ ജീവനക്കാരിയുമായി ഇവർക്ക് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. നവംബർ 17ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2024 മുതൽ 2026 വരെയുള്ള വിവിധ പരിപാടികളിൽ ജയ്പുരിക്കൊപ്പം പങ്കെടുത്ത ഇവരുടെ ചിത്രങ്ങളാണ് അന്വേഷണത്തിന് ആധാരം.

സൂപ്പർ മൈക്രോയിൽ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഗ്രോത്ത് ഓഫീസറുമായി പ്രവർത്തിച്ചിരുന്ന സെൻലി ചെൻ തന്നെയാണോ ജയ്പുരിയുടെ ഭാര്യയെന്ന് മഡ്ഡി വാട്ടേഴ്‌സ് സംശയം ഉന്നയിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട സ്ഥാപനത്തോട് വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എൻവിഡിയയിൽ 21 വർഷത്തോളം പ്രവർത്തിച്ച ജയ്പുരി, ഈ വർഷം ജൂണിലാണ് കമ്പനിയുടെ ചുമതലകളിൽ നിന്ന് മാറിയത്. എൻവിഡിയയുടെ വേൾഡ്‌വൈഡ് ഫീൽഡ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദ​ഹം.

ചിപ്പ് കടത്ത് വിവാദത്തിൽ എൻവിഡിയ മുൻ മേധാവിയുടെ ഭാര്യയും? ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്!
റിയാദിന് നേരെയുള്ള ഹൂതി മിസൈല്‍ ആക്രമം സൗദി തകര്‍ത്തു

അതേസമയം, സൂപ്പർ മൈക്രോയ്ക്കെതിരായ ചൈനയിലേക്കുള്ള അനധികൃത സെർവർ വിൽപ്പന കേസിലും സെൻലി ചെന്നിന്റെ പേര് ഉയർന്നിട്ടുണ്ട്. എൻവിഡിയയിൽ നിന്ന് ജിപിയു ചിപ്പുകൾ വാങ്ങുന്നതും ഉപഭോക്താക്കൾക്കിടയിൽ വിതരണം ചെയ്യുന്നതും സെൻലിയായിരുന്നു നിയന്ത്രിച്ചിരുന്നതെന്നാണ് മുൻ ജീവനക്കാരുടെ ആരോപണം. ചൈനയിലേക്ക് അനധികൃതമായി കടത്തിയ ചിപ്പുകളുമായി ബന്ധപ്പെട്ട ഇമെയിലുകൾ അയച്ചതിനെത്തുടർന്നാണ് സെൻലി കമ്പനി വിട്ടതെന്നും പരാതിയിൽ പറയുന്നു. കമ്പനിയിലെ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചാൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സെയിൽസ് മീറ്റിങ്ങുകളിൽ സെൻലി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

എന്നാൽ, സെൻലി ചെന്നിനെതിരെ ഒരു സർക്കാരും ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ലെന്നും സിവിൽ കേസിലെ ആരോപണങ്ങൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മഡ്ഡി വാട്ടേഴ്‌സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പർ മൈക്രോയുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെയാണ് യുഎസ് ഫെഡറൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എൻവിഡിയ ജിപിയു ഘടിപ്പിച്ച ഏകദേശം 250 കോടി ഡോളർ വിലമതിക്കുന്ന സെർവറുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു ഇടനില കമ്പനി വഴി ചൈനയിലേക്ക് വിറ്റെന്നാണ് ഇവർക്കെതിരായ ആരോപണം.