ഓസ്ട്രേലിയയിൽ സ്രാവിൻ്റെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്

വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം
ഇതൊരു ബിഗ് ബുൾ സ്രാവിൻ്റെ ആക്രമണം ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്
ഇതൊരു ബിഗ് ബുൾ സ്രാവിൻ്റെ ആക്രമണം ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്
Published on
Updated on

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സ്രാവിൻ്റെ അക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ക്രൗഡി ബേ നാഷണൽ പാർക്കിലെ കൈലീസ് ബീച്ചിലാണ് സംഭവം. സ്രാവിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ കൈലീസ് ബീച്ച് അടച്ചു.

വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. ഇതൊരു ബിഗ് ബുൾ സ്രാവിൻ്റെ ആക്രമണം ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. 20 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരു യുവാവിനെ ഗുരുതരാവസ്ഥയിൽ ന്യൂകാസിലിലെ ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ വഴി എത്തിച്ചതായും പൊലീസ് പറഞ്ഞു.

ഇതൊരു ബിഗ് ബുൾ സ്രാവിൻ്റെ ആക്രമണം ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്
'ലേബർ കോഡ് പിൻവലിക്കണം'; കേരളം കേന്ദ്രമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്രാവ് ആക്രമണത്തിന് പിന്നാലെ സമീപ പ്രദേശത്തെ ബീച്ചുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം ഓസ്‌ട്രേലിയയിൽ സ്രാവുകളുടെ ആക്രമണത്തെ തുടർന്നുണ്ടാകുന്ന അഞ്ചാമത്തെ മരണമാണിത്.

ഇതൊരു ബിഗ് ബുൾ സ്രാവിൻ്റെ ആക്രമണം ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്
വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ നടപ്പാക്കാനുള്ള ഇടപെടല്‍ നടത്തണം; എംപിമാരുടെ യോഗത്തില്‍ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com