

ന്യൂയോര്‍ക്ക് മേയറായി ചുമതലയേല്‍ക്കുന്ന വേളയില്‍ തൻ്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച പാക് സ്ത്രീയുമായി സംസാരിച്ച് സൊഹ്റാന്‍ മംദാനി. ഇരുവരും തമ്മിലുള്ള വൈകാരികമായ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മേയര്‍ സ്ഥാനാര്‍ഥിയായുള്ള തൻ്റെ പോരാട്ടം പലരുടെയും മനസ് മാറ്റാന്‍ സാധിച്ചെന്ന് സൂചിപ്പിക്കവെയാണ് പ്രസംഗത്തില്‍ മംദാനി സാമിനയുടെ വാക്കുകള്‍ ഉദ്ധരിച്ചത്. കൂടിക്കാഴ്ചയില്‍ സമീന എഴുതിക്കൊണ്ടുവന്ന ഇംഗ്ലീഷിലുള്ള കുറിപ്പ് വായിക്കുകയും അത് കേട്ട് മാംദാനിയുടെ കണ്ണുകള്‍ നിറയുന്നതും വിഡിയോയില്‍ കാണാം. കുറിപ്പ് വായിച്ച ശേഷം ഇരുവരും ഉര്‍ദുവില്‍ ആശയവിനിമയം നടത്തുന്നതും വീഡിയോയിലുണ്ട്.
'ആദ്യം തന്നെ അഭിനന്ദനം അറിയിക്കുന്നു. നിങ്ങള്‍ നയിക്കാന്‍ യോഗ്യന്‍ ആണ്. ആളുകളുടെ ഹൃദയത്തില്‍ മൃദുത്വം ഉണ്ടാക്കിയതിന് നന്ദി. ഈ ബുദ്ധിമുട്ടേറിയ കാലത്ത് ഞങ്ങളുടെ വെളിച്ചവും പ്രതീക്ഷയുമായി തുടരുക,' എന്നായിരുന്നു പാക് യുവതി വായിച്ച കുറിപ്പ്.
ഇപ്പോള്‍ പുറത്തു പോകുമ്പോള്‍ ആളുകളുടെ മുഖത്ത് നിങ്ങള്‍ കാരണം പ്രതീക്ഷയും സന്തോഷവും വെളിച്ചവുമുണ്ടെന്നും സമീന പറയുന്നു. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നാണ് താന്‍ വരുന്നതെന്നും യുവതി പറഞ്ഞു.