ലോകത്തിലെ ഏറ്റവും ഭീകരനായ ബോഡി ബിൽഡർ; ഇലിയ 'ഗോലെം' യെഫിംചിക്ക് വിട

ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങിയെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്ന് അന്ന പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ലോകത്തിലെ ഏറ്റവും ഭീകരനായ ബോഡി ബിൽഡർ; ഇലിയ 'ഗോലെം' യെഫിംചിക്ക് വിട
Published on

ലോകത്തിലെ "ഏറ്റവും ഭീകരനായ" ബോഡി ബിൽഡർ ആയി പരക്കെ അംഗീകരിക്കപ്പെട്ട ഇലിയ 'ഗോലെം' യെഫിംചിക്ക് ഹൃദയാഘാതം മൂലം മരിച്ചു. 36 വയസ്സായിരുന്നു. സെപ്തംബർ 6-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യെഫിംചിക്ക് വൈകാതെ കോമയിലായി. 6-അടി ഫ്രെയിമും 340-പൗണ്ട് ഭാരവും കാരണം ബോഡിബിൽഡിംഗ് സർക്കിളുകളിൽ ബെലാറഷ്യൻ മനുഷ്യൻ "ദി മ്യൂട്ടൻ്റ് എന്ന വിളിപ്പേര് നേടിയിരുന്നു.

ALSO READ: IMPACT | റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ ആദ്യ സംഘം ശനിയാഴ്ച ജന്മനാട്ടിലെത്തും


ആംബുലൻസ് വരുന്നതിനായി കാത്തിരിക്കുമ്പോൾ യെഫിംചിക്കിൻ്റെ ഭാര്യ അന്ന സിപിആർ നടത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം ചെലവഴിച്ചതെന്നും രണ്ട് ദിവസത്തേക്ക് അദ്ദേഹത്തിൻ്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങിയെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്നും അന്ന പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഒരു ദിവസം 16,500 കലോറി വരെ കഴിച്ചിരുന്നതായും അതിൽ അഞ്ച് പൗണ്ടിലധികം സ്റ്റീക്കും 100 പീസ് സുഷിയും ഉൾപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. പ്രൊഫഷണൽ ബോഡിബിൽഡിംഗ് ഇവൻ്റുകളിൽ യെഫിംചിക്ക് ഒരിക്കലും മത്സരിച്ചിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം നിരവധി ഫോളോവേഴ്‌സിനെ സമ്പാദിച്ച് അദ്ദേഹം തൻ്റെ പരിശീലന ദിനചര്യകൾ പങ്കിട്ടിരുന്നു. 600-പൗണ്ട് ബെഞ്ച് പ്രസ്സ്, 700-പൗണ്ട് ഡെഡ്‌ലിഫ്റ്റ്, 700-പൗണ്ട് സ്ക്വാറ്റുകൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ലിഫ്റ്റിംഗുകൾ നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബ്രിട്ടീഷ് ബോഡി ബിൽഡർ നീൽ ക്യൂറി, ബ്രസീലിയൻ എതിരാളി അൻ്റോണിയോ സൗസ എന്നിവരുടെ മരണത്തിന് പിന്നാലെയാണ്  യെഫിംചിക്ക് മരണപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com