
എറണാകുളം ഞാറക്കലിലെ ബെസ്ഡേ ബേക്കറിയില്‍ നിന്ന് വാങ്ങിയ ഫ്രൂട്ട് സലാഡിൽ പുഴുവിനെ കണ്ടെന്ന് പരാതി. ഞാറക്കൽ സ്വദേശി ബിപിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകിയത്. ബേക്കറിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസയച്ചു.
Also Read: കോതമംഗലത്ത് ബാറില്‍ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റില്‍
വൃത്തിഹീനമായ ഫ്രീസർ കണ്ടതിനെ തുടർന്നാണ് നോട്ടീസ് നൽകിയതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ബേക്കറിയില്‍ നിന്നും സാമ്പിൾ ശേഖരിച്ച്, പരിശോധനയ്ക്കയച്ചെന്നും വകുപ്പ് വ്യക്തമാക്കി. ചില സംശയങ്ങളുടെ പേരിലുന്നയിച്ച ആരോപണമാണെന്നും പ്രശ്നം പരിഹരിച്ചെന്നുമായിരുന്നു ബെസ്ഡേ ബേക്കറി ഉടമസ്ഥരുടെ പ്രതികരണം.