
എറണാകുളം മൂവാറ്റുപുഴയിൽ വിദ്യാർഥികൾക്കെതിരെ വടിവാൾ വീശിയ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗത്തിൻ്റെ മകനാണ് ഹാരിസ്. മൂവാറ്റുപുഴ മാറാടിയിലെ ഫുട്ബോൾ ടൂർണമെൻ്റിനിടെയാണ് സംഭവം.
ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴ മാറാടിയിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെൻ്റിനിടെയായിരുന്നു ഹാരിസ് വിദ്യാർഥികൾക്ക് നേരെ വടിവാൾ വീശിയത്. മത്സരത്തിനിടെ ഹാരിസിൻ്റെ ബന്ധുവായ കുട്ടിയും റഫറിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് വടിവാൾ വീശി ഭീഷണിപ്പെടുത്തിയത്. തടയാൻ ശ്രമിച്ച സംഘാടകരെയും ഹാരിസ് മർദിച്ചു. സംഘാടകരുടെ പരാതിയിൽ ഹാരീസിനെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.