
അങ്കമാലി ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. അങ്കമാലി കിടങ്ങൂർ സ്വദേശി ആഷിക് മനോഹരൻ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.15 ഓടെ അങ്കമാലിയിലെ ബാറിലാണ് സംഘർഷം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച ആഷിക്.