
പത്തനംതിട്ട കുളത്തുമണ്ണിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറ്റേതിൽ രഞ്ജിത രാജൻ (31) ആണ് മരിച്ചത്. ഇവരുടെ ആൺസുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറു മാസം മുൻപ് കുളത്തുമണ്ണിലെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
എട്ട് മാസം മുൻപ് ആൺസുഹൃത്തിനൊപ്പം താമസിക്കാൻ പോയ രഞ്ജിതയെ ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടു വരികയായിരുന്നു.