വയനാട് അരപ്പറ്റയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം: തടയാന്‍ ശ്രമിച്ച യുവാവിന് ക്രൂരമര്‍ദനം

സംഘര്‍ഷം പുറത്തുമതി, ഗാലറിക്ക് അകത്തേക്ക് കടക്കരുതെന്ന് പറഞ്ഞതാണ് അനസിനെ മര്‍ദിക്കുന്നതിന് കാരണമായതെന്നാണ് വിവരം.
വയനാട് അരപ്പറ്റയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം: തടയാന്‍ ശ്രമിച്ച യുവാവിന് ക്രൂരമര്‍ദനം
Published on


വയനാട് അരപ്പറ്റയില്‍ യുവാവിന് ക്രൂരമര്‍ദനം. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം തടയാന്‍ ഇടപെടുന്നതിനിടെയാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. താഴെ അരപ്പറ്റ സ്വദേശിയായ അനസ് ജിഹാദിനാണ് മര്‍ദനമേറ്റത്.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടക കമ്മിറ്റി അംഗം കൂടിയാണ് അനസ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയും മറ്റു അഞ്ച് പേര്‍ക്കെതിരെയും മേപ്പാടി പൊലീസ് കേസെടുത്തു. ഒന്നാം പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഞായറാഴ്ച സെവന്‍സ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഗാലറിക്ക് പുറത്ത് സംഘര്‍ഷം നടന്നത്. സംഘര്‍ഷം ടൂര്‍ണമെന്റിനെ ബാധിക്കാതിരിക്കാന്‍ തടയാന്‍ ചെന്നപ്പോഴാണ് അനസ് ശ്രമിച്ചത്. സംഘര്‍ഷം പുറത്തുമതി, ഗാലറിക്ക് അകത്തേക്ക് കടക്കരുതെന്ന് പറഞ്ഞതാണ് അനസിനെ മര്‍ദിക്കുന്നതിന് കാരണമായതെന്നാണ് വിവരം.

അനസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തി. ശരീരമാസകലം ഗുരുതരമായി അനസിന് പരിക്കേറ്റിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com