അതിമാരകമായി മയക്കുമരുന്നുമായി കൊച്ചിയിൽ യുവാവ് പിടിയിൽ. സോൾപിഡെം എന്ന മയക്ക് മരുന്ന് ഗുളികയാണ് യുവാവിൽ നിന്ന് പിടിച്ചെടുത്തത്. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാനിൽ നിന്നാണ് 75 ഗുളികകൾ പിടിച്ചെടുത്തത്. മനോരോഗികൾക്ക് നൽകുന്ന ഡോസ് കൂടിയ ഗുളികകളാണ് അമാനിൽ നിന്ന് പിടിച്ചെടുത്തത്.