പി.സി. ജോർജിൻ്റെ ലൗ ജിഹാദ് പ്രസംഗം: വിദ്വേഷ പ്രസംഗത്തിൽ ജാമ്യമില്ല വകുപ്പുകൾ ചേർക്കണം; പരാതിയുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും

യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദും ഈരാറ്റുപേട്ട യൂത്ത് ലീഗുമാണ് പരാതി നൽകിയത്
പി.സി. ജോർജിൻ്റെ ലൗ ജിഹാദ് പ്രസംഗം: വിദ്വേഷ പ്രസംഗത്തിൽ ജാമ്യമില്ല വകുപ്പുകൾ ചേർക്കണം; പരാതിയുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും
Published on


ലൗ ജിഹാദ് പരാമർശത്തിൽ പി.സി. ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദും ഈരാറ്റുപേട്ട യൂത്ത് ലീഗുമാണ് പരാതി നൽകിയത്. നിലവിലെ കേസിലെ ജാമ്യ വ്യവസ്ഥകൾ പി.സി. ലംഘിച്ചുവെന്നും, വീണ്ടും നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി.സിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകണമെന്നും 400 ഓളം പെണ്‍കുട്ടികളെ മീനച്ചില്‍ താലൂക്കില്‍ മാത്രം "ലൗ ജിഹാദി"ലൂടെ നഷ്ടപ്പെട്ടുവെന്നുമായിരുന്നു .സിയുടെ പ്രസംഗം. ഇതിൽ 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.

വിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ തുടരവേയാണ് വീണ്ടും സമാനമായ പരാമർശം നടത്തിയിരിക്കുന്നത്. വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ പി.സി. ജോർജിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നതാണ്. പാലാ ളാലത്ത് കെ.സി.ബി.സി ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com