
യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിൻ്റെ സ്വർണം മോഷണം പോയെന്ന് പരാതി. ഇന്നലെ നിയമസഭാ മാർച്ചിന് ശേഷം ജനറൽ ആശുപത്രിയിൽ സിടി സ്കാനിംഗിന് പോയപ്പോഴാണ് മോഷണം. മാലയും കമ്മലും വാച്ചും ഒപ്പമുണ്ടായിരുന്ന ആളുടെ ബാഗിൽ സൂക്ഷിച്ചിരുന്നു. തിരികെ എത്തിയപ്പോൾ മാലയും കമ്മലും നഷ്ടപ്പെട്ടതായാണ് പരാതി.
ഇന്നലെയാണ് നിയമസഭയിലേക്ക് യുവജന സംഘടനകളുടെ മാർച്ച് നടന്നത്. മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇതിൽ പരുക്കേറ്റ അരിതയെ സിടി സ്കാൻ ചെയ്യാനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്കാൻ ചെയ്യുന്നതിന് വേണ്ടി കമ്മലും മാലയും ഈരി സഹപ്രവർത്തകരുടെ ബാഗിൽ വച്ചിരുന്നു. എന്നാൽ സ്കാൻ കഴിഞ്ഞ് തിരികെയെത്തിയപ്പോൾ സ്വർണം കാണാതെ പോവുകയായിരുന്നു. കമ്മലും മാലയും ചേർത്ത് ഏകദേശം ഒന്നരപവനോളമാണ് നഷ്ടമായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.