കോഴിക്കോട് നാദാപുരത്ത് കളർ പുക പടർത്തി യുവാക്കളുടെ സാഹസിക യാത്ര; മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെന്നും പരാതി

പുക ശ്വസിച്ച മറ്റ് യാത്രികർക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെടും ചെയ്തു.
കോഴിക്കോട് നാദാപുരത്ത് കളർ പുക പടർത്തി യുവാക്കളുടെ സാഹസിക യാത്ര; മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെന്നും പരാതി
Published on

കോഴിക്കോട് നാദാപുരത്ത് സാഹസികയാത്ര നടത്തി യുവാക്കൾ. മറ്റ് വാഹന യാത്രികരുടെ കാഴ്ച മറക്കുന്ന രീതിയിൽ ഫാൻസി കളർ പുക പടർത്തിയായിരുന്നു യുവാക്കളുടെ കാർ യാത്ര. വിവാഹ സംഘം സഞ്ചരിച്ച മൂന്ന് കാറുകളിലാണ് യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്.

നാദാപുരം ആവോലത്ത് നിന്നും പാറക്കടവ് വരെ 5 കിലോമീറ്റർ ദൂരത്തിലായിരുന്നു ഇവർ സഹസിക യാത്ര നടത്തിയത്. മറ്റ് വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെന്നും പരാതി ഉയർന്നു. പുക ശ്വസിച്ച മറ്റു യാത്രികർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com