
ദുരാത്മാവ് ബാധിച്ചുവെന്നാരോപിച്ച് രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ പത്ത് മാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. സംഭവത്തിൽ 38 കാരനായ ജിത്തു എന്ന ജിതേന്ദ്ര ബൈർവയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ അമ്മയായ ഗായത്രിക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് പത്തു മാസം പ്രായമുള്ള അൻഷിനെ പ്രതി കൊലപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്ത് നിലത്തടിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിയായ ബൈർവ ഒരു വർഷത്തോളമായി ഭാര്യയ്ക്കും മകനുമൊപ്പം ഭാര്യവീട്ടിലായിരുന്നു താമസം. ഇയാൾക്കെതിരെ ഭാരതീയ ന്യായ സൻഹിതയുടെ വകുപ്പുകൾ പ്രകാരം കൊലപാതകത്തിന് കേസെടുത്തതായി എസ്എച്ച്ഒ അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.