നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: രണ്ടാം പ്രതി പിടിയിൽ

നരിമൂട് സ്വദേശി ജാഫറാണ് വയനാട്ടിൽ വെച്ച് പിടിയിലായത്
നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: രണ്ടാം പ്രതി പിടിയിൽ
Published on
Updated on

തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടാം പ്രതി പിടിയിൽ. നരിമൂട് സ്വദേശി ജാഫറാണ് വയനാട്ടിൽ വെച്ച് പിടിയിലായത്. ബാറിൽ വെച്ചുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്.

അഴീക്കോട് സ്വദേശി ആഷിറാണ് കഴിഞ്ഞ ഞായറാഴ്ച കുത്തേറ്റ് മരിച്ചത്. ബാറിൽ വച്ചുണ്ടായ അടിപിടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാക്കേറ്റവും ഉന്തും തളളും നടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ആഷിറും പ്രതികളുമായി നെടുമങ്ങാട് മാർക്കറ്റിൽ വെച്ച് സംഘർഷമുണ്ടായി. ഇതിനിടെയാണ് യുവാവിന് കുത്തേൽക്കുന്നത്. ആഷിറിൻ്റെ നെഞ്ചിലും തുടയിലും കഴുത്തിലും കുത്തേറ്റിരുന്നു.

മുഖ്യപ്രതിയായ അഴീക്കോട് സ്വദേശി നസീ‍ർ, സുഹൃത്ത് ഷെമീം എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഷെമീമെന്ന് പൊലീസ് പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com