കേരളത്തെ വിറപ്പിച്ച വെടിക്കെട്ട് അപകടങ്ങൾ; പുറ്റിങ്ങൽ ദുരന്തത്തിന് 10 വർഷം

അനധികൃത പടക്കനിർമാണത്തിന് ഇപ്പോഴും അധികൃതരുടെ ഒത്താശ
Fireworks accidents that shook Kerala
കേരളത്തെ വിറപ്പിച്ച വെടിക്കെട്ട് അപകടങ്ങൾ; ഇന്നും തീരാനോവായ 500 ഓളം ജീവനുകൾ
Published on
Updated on

പൂരങ്ങളുടെ നാടായ കേരളത്തിൽ വെടിക്കെട്ട് അപകടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂരങ്ങളോട് അനുബന്ധിച്ച് തയ്യാറാക്കുന്ന വെടിക്കോപ്പ് നിർമാണത്തിനിടെ സംഭവിക്കുന്ന ചെറിയ പാളിച്ചയുടെ പേരിൽ കേരളത്തിന് നഷ്ടമായിട്ടുള്ളത് 500 ഓളം ജീവനുകളാണ്. ഇതിൽ നിന്ന് രക്ഷപ്പെട്ടവരിൽ പകുതിയോളം പേരും നരകയാതന അനുഭവിക്കുകയാണ്. വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവരുടെ ജീവിതം കാലംകഴിയും വരെ ദുരിതപൂർണമാണ്. 1929 മുതലുള്ള വെടിക്കെട്ട് അപകടങ്ങളുടെ കണക്ക് എടുത്താൽ ഇതുവരെ 52 അപകടങ്ങളാണ് കേരളത്തെ വിറപ്പിച്ചിട്ടുള്ളത്. ഇതിൽ 474 പേരുടെ ജീവൻ ദുരന്തം അപഹരിച്ചു.

Fireworks accidents that shook Kerala
വെടിക്കെട്ട് അപകടം തൃശൂരിൽ തുടർക്കഥയോ?

മുൻ വർഷങ്ങളിൽ നടന്ന വെടിക്കെട്ടപകടങ്ങൾ

  • 1952 ഏപ്രിൽ 12 പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രത്തിലെ മീനഭരണിയോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടം 4 മരണം. ഇതേ ക്ഷേത്രത്തിൽ 2016 ഏപ്രിൽ 10ന് വീണ്ടും വെടിക്കെട്ട് അപകടം ഉണ്ടായത്. ഇതിൽ 110 പേരാണ് മരിച്ചത്. 750 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരിസരത്തുള്ള 190 വീടുകളാണ് തകർന്നത്.

  • 1933 ഏപ്രിൽ 13 എറണാകുളത്ത് വെടിമരുന്നുശാലയ്ക്ക് തീപിടിച്ച് 4 മരണം

  • 1951 ഏപ്രിൽ 20 കൊല്ലം ചവറയിലുണ്ടായ അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായി

  • 1952 ജനുവരി 14 ശബരിമല മകരവിളക്കിനോട് വെടിമരുന്ന് സൂക്ഷിച്ചിരുന്ന വെടിപുരയ്ക്ക് തീപിടിച്ച് 70 പേർ മരിച്ചു

  • 1957 മെയ് 5 തൃശൂർ വെള്ളാങ്ങല്ലൂരിലുണ്ടായ അപകടത്തിൽ 4 മരണം

  • 1957 മെയ് 6 കൊല്ലം ചവറയിൽ 5 മരണം

  • 1957 മെയ് 12 തൃശൂർ ഒളരിക്കൽ വെടിമരുന്നുശാലയ്ക്ക് ഇടിവെട്ടേറ്റുണ്ടായ സ്ഫോടനത്തിൽ 3 പേർ തൽക്ഷണം മരണപ്പെട്ടു

  • 1964 ഏപ്രിൽ 21 കോട്ടയം കുറവിലങ്ങാട് സെൻ്റ് മേരീസ് കഫാറോനാപ്പള്ളിക്ക് സമീപം വെടിമരുന്നുശാല കത്തി 4 പേർ മരിച്ചു

  • 1965 ഓഗസ്റ്റ് 24 പാലക്കാട് നെച്ചുള്ളിയിൽ മൂന്ന് മരണം

  • 1967 ഫെബ്രുവരി 11 പാലക്കാട് പത്തിരിപ്പാലയിൽ 7 മരണം

  • 1968 ഏപ്രിൽ 09 തൃശൂർ കോടന്നൂർ പള്ളിപ്പുറത്ത് 5 മരണം

  • 1969 ഏപ്രിൽ 12 പാലക്കാട് നെന്മാറയിൽ 8 മരണം

  • 1976 ജനുവരി 24 കോട്ടയം കൊങ്ങാണ്ടൂരിലുണ്ടായ അപകടത്തിൽ 3 മരണം

Fireworks accidents that shook Kerala
"തീ ആളിപ്പടരുന്നത് കണ്ടപ്പോൾ ഇറങ്ങി ഓടി"; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സുന്ദരൻ | VIDEO
  • 1976 ഫെബ്രുവരി 28 തൃശൂർ കാണിപ്പയ്യൂരിൽ 4 മരണം

  • 1977 ജനുവരി 21 എറണാകുളം പൂയ്യപ്പള്ളിയിൽ 5 മരണം

  • 1978 ഏപ്രിൽ 20 തൃശൂർ പൂരത്തോട് അനുബന്ധിച്ച് നടന്ന് വെടിക്കെട്ട് അപകടത്തിൽ 5 മരണം

  • 1979 ഏപ്രിൽ 9 കോട്ടയം തോട്ടയ്ക്കാട്ട് 3 മരണം

  • 1981 മാർച്ച് 21 പാലക്കാട് ഒറ്റപ്പാലത്ത് 8 മരണം

  • 1982 ഫെബ്രുവരി 6 തൃപ്പുണിത്തുറ വടക്കുംപുറത്ത് 3 മരണം

  • 1983 മാർച്ച് 17 പാലക്കാട് 3 മരണം

  • 1984 ജനുവരി 6 തൃശൂർ കണ്ടശാംകടവ് പള്ളി പിണ്ടിപ്പെരുന്നാളിനോട് അനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിനിടെ വെടിക്കോപ്പുകൾക്ക് തീപിടിച്ച് 15 മരണം

  • 1985 ജനുവരി 8 പാലക്കാട് കാവശേരിയിൽ 4 മരണം

  • 1985 ഫെബ്രപുരി 9 തൃശൂർ കൃഷ്ണൻകോട്ടപ്പുഴ വഞ്ചിയിലിരുന്ന വെടിക്കെട്ട് സാധനങ്ങൾ പൊട്ടിത്തെറിച്ച് 4 മരണം

  • 1986 മാർച്ച് 30 പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ ഉണ്ടായ അപകടത്തിൽ 8 പേർക്ക് ജീവൻ നഷ്ടമായി

  • 1987 മെയ് 12 പാലക്കാട് ഒലവക്കോട് കാവിൽപാട്ട് 5 മരണം

  • 1988 മാർച്ച് 5 തൃപ്പൂണിത്തുറയിൽ 10 മരണം

  • 1989 ഏപ്രിൽ 3 മലപ്പുറം മഞ്ചേരിയിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ 5 മരണം

  • 1990 മാർച്ച് 24 കൊല്ലം പോരുവഴി മലനട ദുര്യോധനക്ഷേത്രത്തിലുണ്ടായ വെട്ടിക്കെട്ട് അപകടത്തിൽ 26 മരണം

  • 1990 മാർച്ച് 30 ചെങ്ങന്നൂർ വണ്ടിമല ദേവിക്ഷേത്രത്തിലെ ഉത്സവത്തിനായി സൂക്ഷിച്ച വെടിക്കോപ്പ് പൊട്ടിത്തെറിച്ച് 4 മരണം

  • 1991 നവംബർ 2 മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അപകടം 12 പേരുടെ ജീവനെടുത്തു

  • 1995 മാർച്ച് 18 കണ്ണൂർ തായത്തെരുവിൽ 5 മരണം

  • 1997 നവംബർ 16 തൃശൂർ കൊക്കാലയിൽ 4 മരണം

  • 1998 ഫെബ്രുവരി 10 തൃശൂർ കുന്നംകുളത്ത് ഉണ്ടായ അപകടത്തിൽ 4 മരണം

  • 1998 മാർച്ച് 6 ചാവക്കാട് അപകടത്തിൽ 4 മരണം

  • 1999 മാർച്ച് 4 പാലക്കാട് ആലൂർ ചാമുണ്ഡിക്കാവ് ദേവിക്ഷേത്രത്തിൽ വെടിക്കോപ്പ് പുരയ്ക്ക് തീപിടിച്ച് 8 മരണം

  • 2000 ഡിസംബർ 23 തൃശൂർ മങ്ങാട്ടുപാടം പടക്കശാലയ്ക്ക് തീപിടിച്ച് 5 മരണം

  • 2002 മാർച്ച് 29 തൃപ്പൂണിത്തുറ തെക്കുംഭാഗം വലിയതറ ക്ഷേത്രത്തിൽ കതിന നിറയ്ക്കുന്നതിനിടെ അപകടത്തിൽ 5 പേർ മരിച്ചു

  • 2003 മാർച്ച് 3 തൃശൂർ വെങ്ങിലശേരി മണിമലർകാവ് ക്ഷേത്രത്തിന് സമീപം പടക്കശാലയിലുണ്ടായ സ്ഫോടനം 4 മരണം

  • 2006 മാർച്ച് 2 ആലപ്പുറ നൂറനാട് കഞ്ചുകോട് പടക്കനിർമാണ ശാലയുണ്ടായ സ്ഫോടനത്തിൽ 6 പേരുടെ ജീവനാണ് നഷ്ടമായത്

  • 2006 മെയ് 4 തൃശൂർ പൂരത്തോട് അനുബന്ധിച്ച് പാറമേക്കാവ് ദേവസ്വത്തിൻ്റെ വെടിമരുന്നുശാലയ്ക്ക് തീപിടിച്ച് 7 പേർ മരിച്ചു

  • 2007 ഏപ്രിൽ 13 മലപ്പുറം എടയൂർ പുല്ലംപറമ്പ് വെടിക്കെട്ട് ശാലയിലുണ്ടായ സ്ഫോടനം 7 മരണം

  • 2009 മാർച്ച് 02 പാലക്കാട് തൃത്താല മുടവന്നൂർകുന്ന് പണ്ടാരക്കുണ്ടിൽ പടക്കം നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ 7 മരണം

  • 2010 ഓഗസ്റ്റ് 1 ഹരിപ്പാട് പടക്കനിർമാണകേന്ദ്രം പൊട്ടിത്തെറിച്ച് 5 മരണം

  • 2011 ഫെബ്രുവരി 1 പാലക്കാട് ഒറ്റപ്പാലം മാന്നന്നൂരിന് സമീപ് ത്രാങ്ങാലിയിൽ പടക്കംശാലയിൽ അപകടം 6 മരണം

  • 2013 മാർച്ച് 2 പാലക്കാട് ചെർപ്പുളശേരി പടക്ക നിർമാണശാലയിൽ സ്ഫോടനം 7 മരണം

  • 2016 ഏപ്രിൽ 10 കൊല്ലം പരവൂർ വെടിക്കെട്ട് അപടം 110 മരണം

  • 2020 മാർച്ച് 20 കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ 8 മരണം

  • 2024 ഫെബ്രുവരി 12 തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതിക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം 2 മരണം

  • 2024 ഒക്ടോബർ 29 നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട് അപകടം 6 മരണം

തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടമാണ് ഒടുവിലെത്തെ വെടിക്കെട്ടപകടം. അപകടം തുടർക്കഥയാവുമ്പോഴും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഇപ്പോഴും പലയിടത്തും വെടിക്കോപ്പ് നിർമാണം നടത്തുന്നുണ്ട് എന്നതാണ് സത്യം. അനധികൃത വെടിമരുന്ന് നിർമാണത്തെ നേരെ അധികൃതർ കണ്ണടക്കുകയാണ്. പ്രഹരശേഷിയുള്ള വെടിക്കോപ്പുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന പടക്കങ്ങൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഉഗ്രശേഷിയുള്ള ഇത്തരം പടക്കങ്ങൾ അപകടങ്ങൾ മാത്രമല്ല കേൾവിയെയും ബാധിക്കുമെന്ന് പല റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതെല്ലാം നനഞ്ഞ പടക്കം പോലെ കെട്ടടങ്ങുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com