കണ്ണെത്താദൂരത്തോളം ചെണ്ടുമല്ലി പൂക്കൾ; ഓണത്തെ വരവേൽക്കാൻ വൃന്ദാവനം ഹിൽസും

തിരുവനന്തപുരത്തെ പാലോട് വൃന്ദാവനം ഹിൽസിൽ ചെണ്ടുമല്ലി പൂന്തോട്ടം ഓണത്തിന് ഒരുങ്ങിയിരിക്കുകയാണ്.
കണ്ണെത്താദൂരത്തോളം ചെണ്ടുമല്ലി പൂക്കൾ; ഓണത്തെ വരവേൽക്കാൻ വൃന്ദാവനം ഹിൽസും
Source: News Malayalam 24x7
Published on
Source: News Malayalam 24x7

കുറച്ചു നാളുകൾക്ക് മുമ്പ് പൂക്കൾക്കായി അന്യസംസ്ഥാനങ്ങളെയായിരുന്നു നമ്മൾ പൂർണമായും ആശ്രയിച്ചിരുന്നത്. എന്നാൽ കേരളത്തിൽ പലയിടത്തും ഇപ്പോൾ പൂകൃഷി നടത്തുന്നുണ്ട്. അത്തരത്തിൽ തിരുവനന്തപുരത്തെ പാലോട് വൃന്ദാവനം ഹിൽസിൽ ചെണ്ടുമല്ലി പൂന്തോട്ടം ഒരുങ്ങിയിരിക്കുകയാണ്.

Source: News Malayalam 24x7

വൃന്ദാവനം ഹിൽസിൽ അര ഏക്കർ ഭൂമിയിലാണ് ചെണ്ടുമല്ലി കൃഷി. ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിയുടെ മനോഹര കാഴ്ചകൾ കണ്ണിന് കുളിർമയേകുന്നതാണ്.

Source: News Malayalam 24x7

കഴിഞ്ഞ വർഷം പച്ചക്കറികളായിരുന്നു ഈ മണ്ണിൽ വിളവെടുത്തത്. ഇത്തവണ പൂകൃഷിയുടെ നൂറുമേനി വിരിഞ്ഞു നിൽക്കുകയാണ് ഈ മണ്ണിൽ.

Source: News Malayalam 24x7

ഓണമെത്തുന്നതോടെ ഗ്രാമീണ മേഖലകൾ പോലും പൂവിനായി ആശ്രയിക്കുന്നത് അയൽ സംസ്ഥാനങ്ങളെയാണ്. ഇതിന് ഒരു ചെറിയ പരിഹാരമെന്നോണമാണ് ചെണ്ടുമല്ലി പൂവ് കൃഷി ചെയ്തതെന്ന് സ്ഥല ഉടമയായ ഡോ. അജീഷ് വൃന്ദാവനം പറഞ്ഞു. നിലവിൽ ഇതൊരു പരീക്ഷണമാണെന്നും തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വിപുലമാക്കുമെന്നും അജീഷ് പറഞ്ഞു.

Source: News Malayalam 24x7

പാങ്ങോട് കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുകളും പുറത്ത് നിന്നു വാങ്ങിയ വിത്തുകളും ഉപയോഗിച്ചാണ് പൂകൃഷി ചെയ്തത്.

Source: News Malayalam 24x7

ഈ മാസം അവസാനം മുതൽ ചെണ്ടുമല്ലി പൂപ്പാടം പൊതുജനങ്ങൾക്ക് കാണാനായി സൗജന്യമായി തുറന്നു നൽകും.

Source: News Malayalam 24x7

നിരവധി പേരാണ് ഈ കാഴ്ച കാണാനായി ഇങ്ങോട്ടെത്തുന്നത്. കാഴ്ചക്കാർക്ക് ഫോട്ടോയെടുക്കാനായി പ്രത്യേക സെൽഫി പോയിൻ്റും വൃന്ദാവനം ഹിൽസിൽ ഒരുക്കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com