സഞ്ചാരങ്ങളിലൂടെ കഥ പറഞ്ഞ എഴുത്തുകാരൻ; എസ്.കെ പൊറ്റെക്കാട്ട് ഓർമയായിട്ട് 43 വർഷം

എസ് കെ കണ്ട ആഫ്രിക്കയും, യൂറോപ്പും, ഏഷ്യൻ രാജ്യങ്ങളും, മലയാളിയും വായനയിലൂടെ അനുഭവിച്ചറിഞ്ഞു.
എസ് കെ പൊറ്റക്കാട്
എസ് കെ പൊറ്റക്കാട്Source; ഫയൽ ചിത്രം, ഡിസി ബുക്ക്സ് , ഫെയ്സ്ബുക്ക്
Published on

സഞ്ചാര സാഹിത്യത്തിലൂടെ ലോകത്തെ പരിചയപ്പെടുത്തിയും, തെരുവിന്റെയും ദേശത്തിന്റെയും കഥകൾ പറഞ്ഞ് മലയാളിക്ക് പ്രിയപ്പെട്ട എസ്.കെ. പൊറ്റെക്കാട്ട് ഓർമയായിട്ട് ഇന്നേയ്ക്ക് 43 വർഷം. കോഴിക്കോടിന്റെ വിശ്വസാഹിത്യകാരൻ ഓർമ്മയായെങ്കിലും. ഇന്നും എസ്.കെ. പൊറ്റെക്കാട്ടിന്റെ രചനകൾ വായനക്കാർക്ക് പ്രിയപ്പെട്ടതാണ്.

എസ് കെ പൊറ്റക്കാടിന്റെ ലോക സഞ്ചാരങ്ങളിൽ. വായനക്കാരനും സഹയാത്രികരാണ്. എസ്.കെ പൊറ്റെക്കാട്ട് എന്ന മഹാപ്രതിഭ ഓർമ്മയായെങ്കിലും വായനക്കാർ. അദ്ദേഹത്തിന്റെ കൃതികളിലൂടെ യാത്ര തുടരുകയാണ്. എസ്. കെ. കണ്ട ആഫ്രിക്കയും, യൂറോപ്പും, ഏഷ്യൻ രാജ്യങ്ങളും, മലയാളിയും വായനയിലൂടെ അനുഭവിച്ചറിഞ്ഞു. കഴിഞ്ഞ 43 വർഷത്തിനുള്ളിൽ അദ്ദേഹം കണ്ട നാട്ടിലൂടെ പലരും സഞ്ചരിച്ചു. എഴുതി. ദൃശ്യങ്ങൾ പകർത്തി. പക്ഷേ, എസ്.കെ. പൊറ്റെക്കാട്ടിനെ പോലെ വായനക്കാരുടെ ഹൃദയം കവർന്നവർ കുറവാണ്.

സഞ്ചാര സാഹിത്യം മാത്രമല്ല. ഒരു ദേശത്തിന്റെ കഥയിലൂടെ, നാടിനെ അടയാളപ്പെടുത്തി. തെരുവിന്റെ കഥ പറഞ്ഞ്. വായനക്കാരുടെ ഉള്ളുലച്ചു. പൊറ്റെക്കാട്ട്. വായനക്കാരന് നൽകിയ നോവലുകളും. ചെറുകഥകളും, യാത്രാ വിവരണങ്ങളുമെല്ലാം, വായനക്കാരിലൂടെ ഇന്നും സഞ്ചരിക്കുന്നു. എസ്.കെ. പൊറ്റെക്കാട്ട് തന്റെ പ്രിയപ്പെട്ട കോഴിക്കോട് നഗരത്തിലെ മിഠായിതെരുവിന്റെ ഒരറ്റത്ത് കാഴ്ചകൾ കണ്ട് ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് വായനക്കാരനിഷ്ടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com